കാൻസർ പ്രതിരോധ ക്യാമ്പയിൻ; എട്ട് ലക്ഷം ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി

അപൂർവ രോഗ ചികിത്സക്ക് ബജറ്റിൽ തുക നീക്കിവെച്ചു

കാൻസർ പ്രതിരോധ ക്യാമ്പയിനില്‍ എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. HPV വാക്‌സിൻ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കേരളത്തെ കാൻസർ ചികിത്സയുടെ ഹബ്ബായി മാറ്റാൻ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു.

ചികിത്സയിലും പരിശോധനയിലും വലിയ മാറ്റമാണുണ്ടായത്. അപൂർവ രോഗ ചികിത്സക്ക് ബജറ്റിൽ തുക നീക്കിവെച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗ് ക്യാമ്പയിനിൽ 885 പേർക്ക് ക്യാൻസർ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളിൽ സ്‌തനാര്‍ബുദമാണ് കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ അനുകൂലിക്കാഞ്ഞതിനാലാണ് കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താൻ ക‍ഴിയാത്തതെന്നുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവാസ്‌തവമാണെന്ന് മന്ത്രി പറഞ്ഞു. ജനുവരി മാസത്തിലാണ് അപേക്ഷ വരുന്നത്. സർക്കാർ ആവശ്യം നിരാകരിച്ചിട്ടില്ല. NMC മാനദണ്ഡമനുസരിച്ചുള്ള മിനിമം കാര്യങ്ങൾ ഉറപ്പാക്കണം. ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കാനാണ് പറഞ്ഞിട്ടുള്ളത്. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു.

ദേശീയ മെഡിക്കൽ കമ്മീഷൻ്റെ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കേരളത്തിനുള്ള AIIMS നൽകാത്തത് മറച്ചു വെക്കാനാണ് ഇത്തരം പ്രചാരണം നടക്കുന്നത്. DME യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള പ്ലാൻ നൽകാൻ ESIയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ESI പ്ലാൻ നൽകിയാൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...