...
Home News National 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​മ്മി​റ്റി

2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​മ്മി​റ്റി

ഛത്തി​സ്ഗ​ഡ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദേ​വാ​ണ് സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

242

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായി 16 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പാർട്ടി . മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം കമ്മറ്റിയുടെ ചെയര്‍മാനാകും. പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരും നേതാക്കളും ചേര്‍ന്നതാണ് കമ്മിറ്റി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആനന്ദ് ശര്‍മ്മ, ജയറാം രമേഷ്, ശശി തരൂര്‍ എന്നിവരും സമിതിയിലെ ശ്രദ്ധേയരായ വ്യക്തികളാണ്.

ഇപ്പോഴത്തെ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാംഗങ്ങളായ രഞ്ജീത് രഞ്ജന്‍, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നിവരും സമിതിയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനിയും പ്രകടനപത്രിക സമിതിയില്‍ അംഗമാണ്.ഛത്തി​സ്ഗ​ഡ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദേ​വാ​ണ് സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ണി​പ്പൂ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ഗ​യ്ഖ​ങ്കം, പ്ര​വീ​ണ്‍ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. കെ. ​രാ​ജു, ഇ​മ്രാ​ൻ പ്ര​താ​പ്ഗ​ർ​ഹി, ഓം​കാ​ർ സിം​ഗ് മ​ർ​ഖം, ര​ഞ്ജീ​ത് ര​ഞ്ജ​ൻ, ജി​ഗ്നേ​ഷ് മേ​വാ​നി, ഗു​ർ​ദീ​പ് സ​പ്പ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പാ​ന​ലി​ൽ അം​ഗ​ങ്ങ​ളാ​ണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.