...
Home News ഐടി ലോകത്തെ പ്രതിസന്ധി; ചാറ്റ്ജിപിടിയും ജെമിനിയും ക്ലോഡും പണിമുടക്കി

ഐടി ലോകത്തെ പ്രതിസന്ധി; ചാറ്റ്ജിപിടിയും ജെമിനിയും ക്ലോഡും പണിമുടക്കി

എലോൺ മസ്കിന്റെ ഗ്രോക്കും ആമസോൺ വെബ് സർവീസസും (AWS) സമാനമായ പ്രതിസന്ധി നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.

6

മുഖ്യധാരാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളായ ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എന്നിവയ്ക്ക് വ്യാഴാഴ്ച ലോകമെമ്പാടും വലിയ സേവന തടസ്സം നേരിട്ടു. ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച ഈ തകരാർ ഡൗൺഡിറ്റക്ടർ (Down detector) ആണ് പുറത്തുവിട്ടത്. എലോൺ മസ്കിന്റെ ഗ്രോക്കും ആമസോൺ വെബ് സർവീസസും (AWS) സമാനമായ പ്രതിസന്ധി നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.

വ്യാകുന്നേരം ഇന്ത്യൻ സമയം (IST) മുതൽ തന്നെ ഉപയോക്താക്കൾ പരാതികളുമായി രംഗത്തെത്തി. വെബ്‌സൈറ്റുകൾ പൂർണ്ണമായും കിട്ടാതാവുക, പ്രോംപ്റ്റുകൾക്ക് മറുപടി ലഭിക്കാതിരിക്കുക, ആന്തരിക സെർവർ പിശകുകൾ (Internal Server Errors), ഗേറ്റ്‌വേ ടൈംഔട്ടുകൾ എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ.

ഓപ്പൺഎഐയുടെ ഔദ്യോഗിക സ്റ്റാറ്റസ് പേജും ചാറ്റ്ജിപിടിയിലുണ്ടായ സാങ്കേതിക തകരാറുകളും ഉയർന്ന പിശകുകളും സ്ഥിരീകരിച്ചിട്ടുണ്ട്. “പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ നിരീക്ഷണം തുടരുകയാണെന്നും” കമ്പനി വ്യക്തമാക്കി. ക്ലോഡ് എഐയുടെ വിവിധ വേർഷനുകളിലുണ്ടായ ഉയർന്ന പിശകുകളുടെ കാരണം കണ്ടെത്തിക്കഴിഞ്ഞതായും പരിഹാരശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആന്ത്രോപിക്കും അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.