...
Home News ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ, സന്ദേശങ്ങൾ സ്കാൻ ചെയ്യാനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിUd തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനും കമ്പനിക്ക് സാധിക്കും.

162

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റുകളിൽ ഇതുവരെ ലഭിച്ചിരുന്ന പൂർണ്ണ സ്വകാര്യത നഷ്ടപ്പെടുകയാണ്. 2023 മുതൽ ഇൻസ്റ്റഗ്രാമിൽ ലഭ്യമായിരുന്ന ഈ സുരക്ഷാ സംവിധാനം ഒഴിവാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റാ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ മാറ്റം നിലവിൽ വന്നതോടെ ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ സന്ദേശങ്ങൾ ഇനി പഴയതുപോലെ അതീവ രഹസ്യമായിരിക്കില്ല എന്ന് സാരം.

പ്രധാനമായും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മെറ്റാ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത് എന്ന് വിലയിരുത്തപ്പെടുന്നു. ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോം കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് കാണിച്ച് കമ്പനിക്ക് മുൻപ് നിരവധി നിയമനടപടികളും കോടിക്കണക്കിന് രൂപയുടെ പിഴയും നേരിടേണ്ടി വന്നിരുന്നു.

എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ, സന്ദേശങ്ങൾ സ്കാൻ ചെയ്യാനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിUd തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനും കമ്പനിക്ക് സാധിക്കും. കുട്ടികൾക്ക് നേരെയുള്ള സൈബർ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം.

എൻക്രിപ്ഷൻ ഇല്ലാതാകുന്നതോടെ ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങളെല്ലാം നിരന്തരം ട്രാക്ക് ചെയ്യപ്പെടുകയും നിയമവിരുദ്ധമായവ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയും ചെയ്യും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് ഈ മെസ്സേജുകൾ ആക്സസ് ചെയ്യാൻ സാധിച്ചേക്കാം എന്നത് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സന്ദേശങ്ങൾ നിരന്തരം നിരീക്ഷിക്കപ്പെടുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെങ്കിലും സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഓരോ സന്ദേശവും ഇനി കമ്പനിയുടെ കർശനമായ പരിശോധനയ്ക്ക് വിധേയമായേക്കാം.

സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മെസ്സേജുകളോ ചിത്രങ്ങളോ ഉണ്ടെങ്കിൽ അവ ഡൗൺലോഡ് ചെയ്ത് ബാക്കപ്പ് ചെയ്യാൻ മെറ്റാ ഉപയോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ചാറ്റുകളിൽ ഇനിയും പൂർണ്ണമായ സ്വകാര്യതയും എൻക്രിപ്ഷനും ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമായ മറ്റ് സന്ദേശ കൈമാറ്റ ആപ്പുകളിലേക്ക് മാറേണ്ടി വരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.