കേരളത്തിലെ എക്മോ ചികിത്സാ വിജയവും ‘ഹൃദ്യം’ പദ്ധതിയുടെ കരുത്തും: ഡോ. ജോ ജോസഫ്

കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും ഡോ. ജോ ജോസഫ്

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ കാര്യക്ഷമതയും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും എടുത്തു പറഞ്ഞ് ഡോ. ജോ ജോസഫ്. അടുത്തിടെ നടന്ന ദുർഗ്ഗ കാമിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയും അതിനോട് അനുബന്ധിച്ചുള്ള ചികിത്സാ രീതികളും ഇതിന് ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോ​ഗ്യമേഖലയെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ യഥാർത്ഥ വശം അദ്ദേഹം പറയുന്നത്.

ദുർഗ്ഗ കാമിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 28 ദിവസത്തോളമാണ് ആ പെൺകുട്ടിയെ ‘എക്മോ’ (ECMO) എന്ന മെഷീൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത്. ഹൃദയത്തിൻ്റെ വലിയ ട്യൂബുകൾ വഴി ആദ്യം സെൻട്രൽ എക്മോ സംവിധാനമാണ് ഉപയോഗിച്ചത്. നെഞ്ചുകൂട് തുറന്ന് പൈപ്പുകൾ വഴി മെഷീനുമായി ഘടിപ്പിക്കുകയായിരുന്നു. പിന്നീട് നില മെച്ചപ്പെട്ടപ്പോൾ ഇത് പെരിഫറൽ എക്മോയിലേക്ക് മാറ്റി.

രക്തം കട്ടപിടിക്കാനും അമിത രക്തസ്രാവത്തിനും ഇൻഫെക്ഷനും സാധ്യതയുള്ള ഈ പ്രക്രിയയിൽ, ഒരു തവണ പോലും സർക്യൂട്ട് മാറ്റാതെ 28 ദിവസം ഒരു ജനറൽ ആശുപത്രിയിൽ ചികിത്സിക്കാൻ സാധിച്ചത് നമ്മുടെ സിസ്റ്റത്തിൻ്റെ വലിയ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ‘ഹൃദ്യം’ പദ്ധതിയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക്, പ്രത്യേകിച്ച് അതിഥി തൊഴിലാളികളിലേക്ക് വരെ എത്തുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിയുടെ കുട്ടിക്ക് ബാധിച്ച ‘ട്രൈക്കസ്‌പിഡ് അട്രീഷിയ’ എന്ന രോഗത്തിന് ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ നൽകാൻ സാധിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡൽഹി എയിംസിലെ തൻ്റെ പഠനകാലത്തെ ഒരു അനുഭവം പങ്കുവെച്ചു കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പരിമിതികളെ അദ്ദേഹം വിമർശിച്ചു. ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും ‘എക്ടോപ്പിയ കോഡിസ്’ (ഹൃദയം നെഞ്ചുകൂടിന് പുറത്ത് നിൽക്കുന്ന അവസ്ഥ) ബാധിച്ച ഒരു കുഞ്ഞിനെ 2000 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് ട്രെയിനിൻ്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ കൊണ്ടുവരേണ്ടി വന്ന സാഹചര്യം അദ്ദേഹം വിവരിച്ചു,. ശസ്ത്രക്രിയക്ക് ശേഷം ഇൻഫെക്ഷൻ മൂലം ആ കുട്ടി മരിക്കാനിടയായത് യാത്രാമധ്യേ ഹൃദയം ഒരു തുവാല കൊണ്ട് മൂടിയതിനാലാണെന്ന് പിന്നീട് കണ്ടെത്തി.

എന്നാൽ കേരളത്തിൽ ഒരു കുട്ടിക്ക് അസുഖമാണെന്ന് അറിഞ്ഞാൽ ഗ്രീൻ ചാനൽ ഒരുക്കിയും വാട്‌സ് ആപ്പ് സന്ദേശങ്ങൾ വഴി ആംബുലൻസുകൾക്ക് വഴിയൊരുക്കിയും മികച്ച ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജോ ജോസഫ് പറഞ്ഞു. ഈ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...