ചൊവ്വയിൽ ദ്രാവക ജലത്തിൻ്റെ തെളിവുകൾ കണ്ടെത്തി; വ്യാസയോഗ്യതയെ പറ്റി പഠനം നടക്കും

ഏകദേശം 300 കോടി വർഷങ്ങൾക്ക് മുമ്പ്, ചൊവ്വയിൽ സമുദ്രങ്ങളും തടാകങ്ങളും നദികളും സാധാരണമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

- Advertisement -
- Advertisement -

നാട് വിട്ട് പുറത്ത് പോയി താമസിക്കണം എന്ന് പറയുന്നതിൽ നിന്ന് ഭൂമിയിൽ നിന്ന് പുറത്ത് എവിടെയെങ്കിലും പോയി താമസിക്കണം എന്നുപറയുന്ന ഒരു കാലഘട്ടമാണിത്. അതിനുള്ള എല്ലാ വഴികളും മനുഷ്യൻ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ചൊവ്വയിൽ ആദ്യമായി ദ്രാവക ജലത്തിൻ്റെ തെളിവുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചതോടെ ഭൂമിക്ക് പുറത്ത് ജീവനുണ്ടോയെന്നും ജീവിതം സാധ്യമാകുമോ എന്നതും ചൂടേറിയ ചർച്ചയാകുകയാണിപ്പോൾ. ചൊവ്വയുടെ ധ്രുവങ്ങളിൽ ശീതീകരിച്ച വെള്ളത്തിനു പുറമേ ദ്രാവക ജലം ഇപ്പോഴും ഉണ്ടെന്നുള്ളതിൻ്റെ ഇതുവരെയുള്ള ഏറ്റവും നല്ല തെളിവാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫി പറയുന്നു. ഈ കണ്ടെത്തലിന് മുമ്പ്, അവിടെ ദ്രാവക ജലം ഉണ്ടെന്ന് അറിയില്ലായിരുന്നു.

ജലതന്മാത്രകളും ധ്രുവങ്ങളിൽ മഞ്ഞ് നിറഞ്ഞവയാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ദ്രവ രൂപത്തിൽ ജലം കണ്ടെത്തിയതോടെ ചൊവ്വയുടെ വാസയോഗ്യതയെ കുറിച്ചുള്ള ഭാവി പഠനത്തിനും ഭൂമിക്ക് പുറമെ എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിനും വഴിയൊരുക്കും.

ചൊവ്വയുടെ ഉൾവശത്തെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞർ ദ്രാവക ജലത്തിൻ്റെ ഒരു വലിയ ശേഖരം ഉപരിതലത്തിനടിയിൽ കണ്ടെത്തിയത്. ഏകദേശം സമുദ്രം നിറയ്ക്കാനുള്ള ജലമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വയുടെ “മിഡ്‌ക്രസ്റ്റ്” – ഉപരിതലത്തിൽ നിന്ന് 6 മുതൽ 12 മൈൽ താഴെ (11 മുതൽ 20 കിലോ മീറ്റർ) ദ്രവജലം നിറച്ച നേർത്ത ഒടിവുകളുള്ള ആഗ്നേയശിലകൾ ചേർന്നതാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.

കാലാവസ്ഥ, ഉപരിതലം, ആന്തരികം എന്നിവയുടെ പരിണാമം മനസ്സിലാക്കുന്നതിന് ചൊവ്വയുടെ ജലചക്രം നിർണായകമാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ജലം എവിടെയാണെന്ന് തിരിച്ചറിയുക എന്നതാണ് പ്രാരംഭ ഘട്ടമെന്നും ഇവർ വ്യക്തമാക്കി. ഗ്രഹത്തിൻ്റെ ഉപരിതലത്തിലെ സമുദ്രങ്ങൾ നിറയ്ക്കാൻ ആവശ്യമായ വെള്ളം ചൊവ്വയിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 300 കോടി വർഷങ്ങൾക്ക് മുമ്പ്, ചൊവ്വയിൽ സമുദ്രങ്ങളും തടാകങ്ങളും നദികളും സാധാരണമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

ഇപ്പോൾ ചൊവ്വയുടെ ഉപരിതലത്തിനടിയിൽ കണ്ടെത്തിയ ഗർഭജലത്തിൻ്റെ അളവ് ഏകദേശം ഒരു മൈൽ ആഴത്തിൽ മുഴുവൻ ഗ്രഹത്തെയും ഉൾക്കൊള്ളുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ചൊവ്വയിലെ വെള്ളം മനുഷ്യന് ഉപയോ​ഗിക്കാനാകില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയിൽ പോലും 11 കിലോമീറ്റർ കുഴിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.

ചൊവ്വയിൽ 11 കിലോമീറ്റർ അടിയിലാണ് ദ്രവജലമുള്ളത്. അതുകൊണ്ടുതന്നെ ജലത്തെ ചൊവ്വയുടെ ഉപരിതലത്തിൽ എത്തിക്കുക പോലും സാധ്യമല്ലെന്ന് പഠന സംഘം വ്യക്തമാക്കി. ചൊവ്വയുടെ ഗർഭ ജലസംഭരണികളിൽ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഭൂമിയിൽ സമുദ്രത്തിൻ്റെ അടിത്തട്ടിൽ ജീവനുണ്ട്. അതുകൊണ്ട് ചൊവ്വയിലെ ​ഗർഭജലത്തിലും ജീവന് സാധ്യതയുണ്ട്. എന്നാൽ, ഇതുവരെ ചൊവ്വയിൽ ജീവനുള്ളതിന് ഒരു തെളിവും ഞങ്ങൾ കണ്ടെത്തിയില്ലെന്നും പഠനസംഘം പറയുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...