...
Home Health മുഖ സൗന്ദര്യവും താടി ശസ്ത്രക്രിയയും: അറിയേണ്ടതെല്ലാം

മുഖ സൗന്ദര്യവും താടി ശസ്ത്രക്രിയയും: അറിയേണ്ടതെല്ലാം

ശക്തമായ പ്രൊഫൈൽ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് ശരിയായ പരിശോധനയ്ക്ക് ശേഷം ഈ ചികിത്സാ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്

4

മുഖത്തിൻ്റെ വിവിധ സവിശേഷതകൾക്കിടയിൽ കൃത്യമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിൽ ഫേഷ്യൽ പ്ലാസ്റ്റിക് സർജറിക്ക് വലിയ പങ്കുണ്ട്. റൈനോപ്ലാസ്റ്റി, ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവയ്‌ക്കൊപ്പം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ചിൻ സർജറി അഥവാ ചിൻ ഓഗ്മെൻ്റെഷൻ. ഗുരുഗ്രാം എസ്ബി ഈസ്തറ്റിക്‌സ് സ്ഥാപകയും പ്ലാസ്റ്റിക് ആൻഡ് എസ്തെറ്റിക്‌സ് സർജനുമായ ഡോ. ശിൽപി ഭദാനിയുടെ അഭിപ്രായത്തിൽ, താടിയിലെ ചെറിയ മാറ്റങ്ങൾ പോലും മുഖത്തിൻ്റെ മൊത്തത്തിലുള്ള അനുപാതം മെച്ചപ്പെടുത്താൻ സഹായിക്കും.

മുഖത്തിൻ്റെ സന്തുലിതാവസ്ഥയും ശസ്ത്രക്രിയയും

മുഖത്തെ മൂന്നായി തിരിച്ച് പരിശോധിക്കുമ്പോൾ (രോമരേഖ മുതൽ പുരികം വരെ, പുരികം മുതൽ മൂക്കിൻ്റെ അടിഭാഗം വരെ, മൂക്ക് മുതൽ താടി വരെ) ഇവയെല്ലാം സന്തുലിതമായിരിക്കണം. മൂക്ക്, ചുണ്ടുകൾ, താടി എന്നിവ തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. താടിയുടെ പ്രൊജക്ഷൻ മെച്ചപ്പെടുത്തുന്നതിലൂടെ ശക്തമായ ഒരു സൈഡ് പ്രൊഫൈലും മികച്ച മുഖ പൊരുത്തവും സൃഷ്ടിക്കാൻ സാധിക്കും.

പ്രധാന ശസ്ത്രക്രിയാ രീതികൾ

  • ചിൻ ഇംപ്ലാന്റ്: ഏറെ പ്രചാരമുള്ള ഈ രീതി വഴി മുഖത്തിന് അനുയോജ്യമായ രൂപം നൽകാം.
  • ജെനിയോപ്ലാസ്റ്റി: രോഗിയുടെ സ്വന്തം താടിയെല്ല് അല്പം മുറിച്ച് മുന്നോട്ട് നയിച്ച് പ്ലേറ്റുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന രീതിയാണിത്. ഇത് കൂടുതൽ ശാശ്വതമായ മാറ്റം നൽകുന്നു.
  • ശസ്ത്രക്രിയ അല്ലാത്ത ഫില്ലറുകൾ: സർജറി ആഗ്രഹിക്കാത്തവർക്ക് ഫില്ലറുകൾ ഉപയോഗിച്ച് താടിയുടെ വലിപ്പം കൂട്ടാം. ഇതിൻ്റെ ഫലം സാധാരണയായി രണ്ട് വർഷം വരെ നീനിൽക്കും.

അപകട സാധ്യതകളും ഫലങ്ങളും

  • ഇംപ്ലാന്റ് രീതികളിൽ സ്ഥാനചലനം, അണുബാധ, ചെറിയ തോതിൽ മരവിപ്പ് എന്നിവ ഉണ്ടാകാം. ജെനിയോപ്ലാസ്റ്റി താരതമ്യേന സുരക്ഷിതമാണെങ്കിലും അസ്ഥി രോഗശാന്തിയുമായി ബന്ധപ്പെട്ട ചെറിയ സങ്കീർണ്ണതകൾ വരാം.
  • ഇംപ്ലാന്റുകൾ പതിറ്റാടുകളോളം നിലനിൽക്കുമെങ്കിലും, ജെനിയോപ്ലാസ്റ്റി വഴി ലഭിക്കുന്ന ഫലം കൂടുതൽ സ്ഥിരവും ശാശ്വതവുമാണ്.
  • ഏകദേശം ഒന്നര മണിക്കൂറോളം മാത്രം നീണ്ടുനിൽക്കുന്ന ചെറിയൊരു പ്രക്രിയയാണിത്.

മുഖത്തിൻ്റെ അനുപാതം മെച്ചപ്പെടുത്താനും കൂടുതൽ ശക്തമായ പ്രൊഫൈൽ സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് ശരിയായ പരിശോധനയ്ക്ക് ശേഷം ഈ ചികിത്സാ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.