രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്‌തു.
80 വയസുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ചുമരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടുമരണവും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു ഗുജറാത്തിലും കർണാടകയിലും ആണ്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെ ഉള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്ത് ഇറക്കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ആരോഗ്യമന്ത്രി വീണ ജോര്‍ജിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശം. ശ്വാസതടസം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.
പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.



