...
Home News International ഇൻസ്റ്റാഗ്രാമിന് ബദലായി ‘ഫ്ലാഷ്‌സ്’ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

ഇൻസ്റ്റാഗ്രാമിന് ബദലായി ‘ഫ്ലാഷ്‌സ്’ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ഇപ്പോൾ ലഭ്യമല്ല.

314

മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയുയർത്തി ബ്ലൂസ്‌കൈ പുതിയൊരു ആപ്പ് പുറത്തിറക്കി. “ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ- വീഡിയോ ഷെയറിംഗ് ആപ്പിൻ്റ പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ നേടി ഈ സ്വതന്ത്ര ആപ്പ് ശ്രദ്ധേയമായി. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ഇപ്പോൾ ലഭ്യമല്ല.

ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ- വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ ഫ്ലാഷ്‌സ്. ഇലോൺ മസ്‌കിൻ്റ എക്‌സിൽ നിന്ന് നിരവധി ഉപയോക്താക്കളെ ആകർഷിച്ച ബ്ലൂസ്‌കൈയാണ് ഈ ആപ്പിൻ്റ പിന്നിൽ.

രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ബ്ലൂസ്‌കൈയുടെ ഡീസെൻട്രലൈസ്‌ഡ്‌ എ.റ്റി പ്രോട്ടോക്കോൾ (Authenticated Transfer Protocol) അനുസരിച്ച് ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് വികസിപ്പിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.