Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ജിയോ ടാഗ് ഗോ; ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് ശൃംഖലയിലെ ആദ്യ ഇന്ത്യന്‍ ട്രാക്കര്‍ | Nalamidam
20 September 2026
Home News National ജിയോ ടാഗ് ഗോ; ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് ശൃംഖലയിലെ ആദ്യ ഇന്ത്യന്‍ ട്രാക്കര്‍

ജിയോ ടാഗ് ഗോ; ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് ശൃംഖലയിലെ ആദ്യ ഇന്ത്യന്‍ ട്രാക്കര്‍

മൂല്യവത്തായ വസ്‌തുക്കള്‍ എവിടെയാണെന്ന് കൃത്യമായി അറിയാനും നഷ്‌ടപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു

202

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി നൂതനാത്മകമായ ജിയോ ടാഗ് ഗോ ട്രാക്കര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ് വര്‍ക്കിനോട് സംയോജിപ്പിച്ച് തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്‌ത ആദ്യത്തെ ഇന്ത്യന്‍ ട്രാക്കറാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോ ടാഗ് ഗോ.

നാണയ വലുപ്പത്തിലുള്ള ഈ നൂതനമായ ട്രാക്കര്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഗൂഗിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് ( Google Find My Device) ആപ്പുമായി ബന്ധിപ്പിക്കുന്നു. കൂടാതെ തത്സമയ ലൊക്കേഷന്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിന് സമീപത്തുള്ള ആന്‍ഡ്രോയിഡ് ഡിവൈസുകളെ പ്രയോജനപ്പെടുത്തുകയും അതിൻ്റെ ഉടമയ്ക്ക് അവരുടെ സാധനങ്ങള്‍ ലോകമെമ്പാടും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വിവിധ തരം താക്കോലുകള്‍, വാലറ്റുകള്‍, പഴ്‌സുകള്‍, ലഗ്ഗേജ്, ഗാഡ്‌ജെറ്റ്സ്, ബൈക്കുകള്‍ തുടങ്ങി നിരവധി അവശ്യ വസ്‌തുക്കളില്‍ അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് ജിയോടാഗ് ഗോ. മൂല്യവത്തായ വസ്‌തുക്കള്‍ എവിടെയാണെന്ന് കൃത്യമായി അറിയാനും നഷ്‌ടപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

വിവിധ നിറങ്ങളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ജിയോടാഗ് ഗോ ലഭ്യമാണ്. ആമസോണ്‍, ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം 1499 രൂപയ്ക്ക് ജിയോ ടാഗ് ഗോ ട്രാക്കര്‍ സ്വന്തമാക്കാവുന്നതാണ്.

ആപ്പിള്‍ ഫൈന്‍ഡ് മൈ നെറ്റ് വര്‍ക്കുമായി സംയോജിപ്പിച്ച് ഐഒഎസ് ഡിവൈസുകള്‍ക്കായി ജിയോ മുമ്പ് ജിയോടാഗ് എയര്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ജിയോ ടാഗ് ഗോ അവതരിപ്പിക്കുന്നതോടെ എല്ലാ സ്‌മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലോകമെമ്പാടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രാക്കര്‍ ഉണ്ടെന്ന് ജിയോ ഉറപ്പാക്കുകയാണ്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.