ചാന്ദ്ര രക്ഷാ സംവിധാനത്തിന് മികച്ച ആശയങ്ങള്‍ നൽകൂ; നാസയില്‍ നിന്ന് ലക്ഷങ്ങള്‍ നേടാം

ഡിസൈന്‍ തയ്യാറാക്കുന്നതിന് നാസ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്‌ധരെയും സൃഷ്‌ടി പരതയെയും ക്ഷണിച്ചിരിക്കുന്നു

വാഷിംഗ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് പദ്ധതികള്‍ സജീവമാക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരുപരുത്ത പാറകളും അഗാധ ഗര്‍ത്തങ്ങളും തണുപ്പും നിറഞ്ഞ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ഇവിടെ നടക്കുകയും ചെയ്യുക കഠിനമാണ്. ഇതിനിടെ ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ നാസ ശ്രമിക്കുന്നു.

ചാന്ദ്ര സഞ്ചാരികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാസഹായം നല്‍കുന്ന സംവിധാനത്തിൻ്റെ ഡിസൈന്‍ തയ്യാറാക്കുന്നതിന് നാസ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്‌ധരെയും സൃഷ്‌ടി പരതയെയും ക്ഷണിച്ചിരിക്കുന്നു. ‘സൗത്ത് പോള്‍ സേഫ്റ്റി ചലഞ്ച്: ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലെ അത്യന്തം ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ സ്‌പേസ് സ്യൂട്ടില്‍ സഞ്ചാരികളെ മാറ്റിയിടാനാകുന്ന ഒരു രക്ഷാ സംവിധാനം രൂപകല്‍പന ചെയ്യേണ്ടതാണ്.

എന്തൊക്കെയാണ് പ്രധാന വെല്ലുവിളികൾ:

20 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളില്‍ സഞ്ചാരികളെ കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ ദൂരം കൊണ്ടുപോകാന്‍ കഴിയണം. റോവര്‍ അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായിരിക്കണം. അടുത്ത തലമുറ ആസിയം സ്‌പേസ് സ്യൂട്ടുമായി പൊരുത്തപ്പെടുന്നതായിരിക്കണം. അത്യധികം തണുപ്പിനെയും ദുഷ്‌കരമായ സാഹചര്യങ്ങളെയും അതിജീവിക്കുന്ന ഡിസൈന്‍ മുന്‍ഗണനയാകും.

2023 ജനുവരി 23 വരെ HeroX വെബ്‌സൈറ്റ് വഴി ഡിസൈനുകള്‍ സമര്‍പ്പിക്കാം. 45,000 യുഎസ് ഡോളറാണ് (ഏകദേശം 37 ലക്ഷം രൂപ) ആകെ സമ്മാനത്തുക. വിജയിക്ക് 20,000 ഡോളര്‍ (ഏകദേശം 16.6 ലക്ഷം രൂപ) ലഭിക്കും.

ആറാളം ഡോളറുകളുടെ സമ്മാനത്തുക നേടിയെടുക്കുന്നതിനൊപ്പം, ചാന്ദ്ര ദൗത്യങ്ങളില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംഭാവന ചെയ്യാനും മത്സരാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. 2027 മധ്യത്തോടെ ആസൂത്രണം ചെയ്‌തിരിക്കുന്ന ആര്‍ട്ടെമിസ് 3- ദൗത്യത്തിലായിരിക്കും മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ സഫലമാകുന്നത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...