...
Home News രക്ഷയാകാൻ ഗൂഗിൾ ഇന്ത്യയിൽ എമർജൻസി ലൊക്കേഷൻ സർവീസ് അവതരിപ്പിച്ചു

രക്ഷയാകാൻ ഗൂഗിൾ ഇന്ത്യയിൽ എമർജൻസി ലൊക്കേഷൻ സർവീസ് അവതരിപ്പിച്ചു

ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ- ബിൽറ്റായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്

223

അപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സംവിധാനം നിലവിൽ വരുന്നതോടെ, സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിൻ്റെ കൃത്യമായ ലൊക്കേഷൻ അധികൃതർക്ക് തൽസമയം ലഭ്യമാകും.

ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ- ബിൽറ്റായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്. ഉപയോക്താവ് പോലീസ്, അഗ്നിശമന സേന അല്ലെങ്കിൽ ആംബുലൻസ് എന്നിവക്കായി എമർജൻസി നമ്പറിൽ (ഇന്ത്യയിൽ 112) വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ ഇഎൽഎസ് സ്വയം സജീവമാകും. ഫോണിലെ ജിപിഎസ് (GPS), വൈ-ഫൈ, സെല്ലുലാർ നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 50 മീറ്റർ വരെ കൃത്യതയിൽ ലൊക്കേഷൻ കണ്ടെത്താൻ ഇത് വഴി സാധിക്കും.

ഇഎൽഎസിന് പുറമെ ‘എമർജൻസി ലൈവ് വീഡിയോ’ എന്ന ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ ദൃശ്യങ്ങൾ ക്യാമറ വഴി തൽസമയം റെസ്പോണ്ടർമാർക്ക് പങ്കുവെക്കാൻ ഇതിലൂടെ സാധിക്കും. അധികൃതർ ആവശ്യപ്പെട്ടാൽ സ്ക്രീനിൽ തെളിയുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ഉപയോക്താവിന് വീഡിയോ ഫീഡ് നൽകാം.

ഉത്തർപ്രദേശ് പോലീസും പെർട്ട് ടെലികോം സൊല്യൂഷൻസും ചേർന്നാണ് നിലവിൽ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വൈകാതെ തന്നെ കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.