ജിഎസ്ടി പുനഃസംഘടന : കേരളത്തിന്റെ നികുതിവരുമാനം ഇടിയും

മുൻപ് ജിഎസ്ടി കുറച്ചപ്പോള്‍ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കച്ചവടക്കാർ ലാഭം കൊയ്യുകയായിരുന്നെന്ന് കേരളം തന്നെ പഠനത്തില്‍ തെളിയിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍ കുറയും. ലോട്ടറിക്ക് 40 ശതമാനംവരെ നികുതി ഉയർന്നേക്കാമെന്നും സൂചനയുണ്ട്.

ജിഎസ്ടിക്കു നിലവില്‍ നാല് നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിലകൂടിയ മൊബൈല്‍, മുന്തിയതരം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കൊക്കെ നികുതി കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം.

ഇത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിക്കും.നികുതിഘടനയിലെ മാറ്റം കേരളത്തിന്റെ വരുമാനത്തെ എത്രത്തോളം ബാധിക്കുമെന്ന് പഠിക്കാൻ സർക്കാർ സംസ്ഥാന ജിഎസ്ടി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നികുതി ഘടന ശുപാർശചെയ്യേണ്ട ആറംഗ മന്ത്രിതല സമിതിയില്‍ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും അംഗമാണ്. 20, 21 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ മന്ത്രിതലസമിതി യോഗം ചേരുന്നുണ്ട്.

നികുതി കുറഞ്ഞാല്‍ സംസ്ഥാനങ്ങളെ അത് ബാധിക്കും. അതേസമയം, ഉത്പന്നങ്ങളുടെ വിലകുറയണമെന്ന് നിർബന്ധമില്ല. മുൻപ് ജിഎസ്ടി കുറച്ചപ്പോള്‍ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കച്ചവടക്കാർ ലാഭം കൊയ്യുകയായിരുന്നെന്ന് കേരളം തന്നെ പഠനത്തില്‍ തെളിയിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.ലോട്ടറിക്ക് ഇപ്പോള്‍ 28 ശതമാനമാണ് നികുതി. ഇത് 40 ആക്കിയാല്‍ ഇനിയും വിലകൂട്ടേണ്ടിവരും.ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വരുമാനനഷ്ടമില്ലാത്ത നികുതിനിരക്ക് ശരാശരി 15.3 ശതമാനമായാണ് കണക്കാക്കിയത്. 2018-ല്‍ നികുതിഘടന പരിഷ്കരിച്ച്‌ നിരക്കുകള്‍ കുറച്ചപ്പോള്‍ ഇത് 11.3 ശതമാനമായി താഴ്ന്നു. ഇത് സംസ്ഥാനങ്ങളെയും ബാധിച്ചു.

നികുതിവരുമാനത്തിലെ വളർച്ച 14 ശതമാനം എന്നായിരുന്നു ജിഎസ്ടി നടപ്പാക്കിയപ്പോഴുണ്ടായിരുന്ന ലക്ഷ്യം. ഇത് കൈവരിക്കാനാകാത്ത സംസ്ഥാനങ്ങള്‍ക്ക് ആദ്യ അഞ്ചുവർഷം നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍, കേരളത്തിന് 12 ശതമാനത്തിനപ്പുറം നികുതിവരുമാന വളർച്ച കൂടിയിട്ടില്ല. നിരക്ക് കുറയ്ക്കുന്നതോടെ വരുമാനനഷ്ടം ഉണ്ടായാല്‍ അത് നികത്താൻ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന് മുൻധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ)...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...