...
Home News Kerala പുനരധിവാസ സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

പുനരധിവാസ സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ ഉത്തരവിനെതിരെ ഹാരിസൺസ് മലയാളം

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം.

283

വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഹാരിസൺസ് മലയാളം. സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസൺ മലയാളം.

സ്ഥലമേറ്റെടുപ്പിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധം. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ഹാരിസൺസ് മലയാളം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത്‌ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുകയായിരുന്നു.

ദുരന്തബാധിതരുടെ പുനരധിവാസം ദുരന്തനിവാരണ നിയമപരിധിയിൽ ഉൾപ്പെടുന്നതിനാലാണ് ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നത്. ജീവനോപാധി ഉറപ്പാക്കുന്നതിന് ദുരന്തബാധിതരായ എല്ലാവർക്കും ഒരു സ്ഥലത്ത് ഒരുമിച്ച് താമസിക്കാൻ കഴിയും വിധം കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു നൽകുകയാണ് പുനരധിവാസ ടൗൺഷിപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.