തലവേദന വെറുമൊരു അസ്വസ്ഥതയല്ല: നിങ്ങളുടെ ജീവിതശൈലി നിങ്ങളെ ചതിക്കുന്നുണ്ടോ?

അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തലച്ചോറിലെ സിറടോണിൻ എന്ന രാസവസ്തുവിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുകയും മൈഗ്രേൻ സാധ്യത കൂട്ടുകയും ചെയ്യുന്നു.

തലവേദന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലപ്പോഴും ഒരു ഗുളികയിൽ ഒതുക്കാവുന്ന ചെറിയ പ്രശ്നമായി നാം ഇതിനെ കാണാറുണ്ടെങ്കിലും, നമ്മുടെ ജീവിതശൈലിയിലെ അശ്രദ്ധമായ മാറ്റങ്ങളാണ് പല തലവേദനകളുടെയും മൂലകാരണമെന്ന് തിരിച്ചറിയുന്നവർ ചുരുക്കമാണ്. ഭക്ഷണരീതി, ഉറക്കപ്രശ്നങ്ങൾ, അമിതമായ സ്ക്രീൻ ഉപയോഗം എന്നിവയെല്ലാം തലവേദനയുടെ പ്രധാന പ്രേരകഘടകങ്ങളായി മാറുന്നു.

എന്താണ് പ്രാഥമിക തലവേദനകൾ?

പ്രത്യേകിച്ച് മറ്റ് രോഗങ്ങളൊന്നുമില്ലാതെ തന്നെ വരാവുന്ന ടെൻഷൻ തലവേദന, മൈഗ്രേൻ, ക്ലസ്റ്റ്ർ തലവേദന എന്നിവയെയാണ് പ്രൈമറി തലവേദനകൾ എന്ന് വിളിക്കുന്നത്. ഇവയുടെ ആവർത്തനത്തിന് പിന്നിൽ ഭക്ഷണരീതി മുതൽ ഉറക്കക്കുറവ് വരെയുള്ള ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്.

തലവേദനയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ

നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ തലവേദനയ്ക്ക് കാരണമാകുന്നു.

  • ഭക്ഷണരീതി: കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതും തലവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ചും മൈഗ്രേൻ ഉള്ളവരിൽ കഫീൻ, ചോക്ലേറ്റ്, ചീസ്, കൃത്രിമ മധുരം, മദ്യം എന്നിവ തലവേദന ഉത്തേജിപ്പിച്ചേക്കാം.
  • ഉറക്കത്തിലെ അപാകതകൾ: ഉറക്കക്കുറവും അതുപോലെ തന്നെ അമിതമായ ഉറക്കവും ഒരുപോലെ ദോഷകരമാണ്. ഇത് ശരീരത്തിന്റെ ജൈവതാളത്തെയും (Circadian rhythm) ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. വാരാന്ത്യങ്ങളിൽ മാത്രം അമിതമായി ഉറങ്ങുന്നവരിൽ ‘വാരാന്ത്യ മൈഗ്രേൻ’ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • ഡിജിറ്റൽ ഉപകരങ്ങൾ: മൊബൈൽ, ലാപ്ടോപ്പ് എന്നിവയുടെ അമിതമായ ഉപയോഗം കണ്ണിന് ആയാസം നൽകുകയും കുട്ടികളിൽ കാഴ്ചക്കുറവിനും കഴുത്തുവേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു.
  • നിർജലീകരണം (Dehydration): ശരീരത്തിൽ വെള്ളം കുറയുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും ഓക്സിജൻ വിതരണത്തെയും തടസ്സപ്പെടുത്തുന്നു. ഇത് തലവേദനയ്ക്കും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.

കാലാവസ്ഥയും പരിസരവും

അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തലച്ചോറിലെ സിറടോണിൻ എന്ന രാസവസ്തുവിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുകയും മൈഗ്രേൻ സാധ്യത കൂട്ടുകയും ചെയ്യുന്നു. അന്തരീക്ഷ താപനില 10 ഡിഗ്രി ഫാരൻഹീറ്റ് കൂടുമ്പോൾ തലവേദനയിൽ 6 ശതമാനം വർദ്ധനവ് കാണപ്പെടുന്നുണ്ട്.

എയർകണ്ടീഷണർ (AC) ഉപയോഗിക്കുമ്പോൾ മുറിയിലെ ഈർപ്പം കുറയുന്നതും സൈനസ് അറകൾ വരണ്ടതാകുന്നതും തലവേദനയ്ക്ക് വഴിയൊരുക്കുന്നു. കൂടാതെ വായു മലിനീകരണത്തിലൂടെ എത്തുന്ന സൂക്ഷ്മകണികകളും (PM 2.5) മൈഗ്രേന് കാരണമായേക്കാം.

മദ്യപാനവും തലവേദനയും

മദ്യപാനം ശരീരത്തിൽ നിന്ന് കൂടുതൽ ഫ്ലൂയിഡ് നഷ്ടപ്പെടാൻ കാരണമാവുകയും ഇത് നിർജലീകരണത്തിലൂടെ തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. മദ്യപിച്ചതിന്റെ പിറ്റേന്ന് അനുഭവപ്പെടുന്ന ‘ഹാങ്ഓവർ തലവേദന’ (DAIH) ഇത്തരത്തിലുള്ളതാണ്. മൈഗ്രേൻ ഉള്ളവരിൽ 60 ശതമാനം പേരിലും ആൽക്കഹോൾ ഒരു പ്രധാന പ്രേരകഘടകമാണ്.

ചില തലവേദനകൾ ഗൗരവകരമായ രോഗങ്ങളുടെ ലക്ഷണമാകാം:

  1. തണ്ടർക്ലാപ് തലവേദന: ഒരു മിനിറ്റിനുള്ളിൽ അതിശക്തമായ തീവ്രതയിലെത്തുന്ന തലവേദനയാണിത്. ഇത് മസ്തിഷ്കത്തിലെ രക്തസ്രാവം, ട്യൂമർ അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയുടെ ലക്ഷണമാകാം.
  2. ഉയർന്ന രക്തസമ്മർദ്ദം: ബിപി 180/120 mmHg-ക്ക് മുകളിലാകുമ്പോൾ തലയുടെ ഇരുവശങ്ങളിലും വിങ്ങുന്ന രീതിയിലുള്ള വേദന അനുഭവപ്പെടാം. ഇതിന് അടിയന്തര ചികിത്സ ആവശ്യമാണ്.
  3. മറ്റ് ലക്ഷണങ്ങൾ: കാഴ്ച മങ്ങൽ, സംസാരിക്കാൻ പ്രയാസം, മരവിപ്പ്, ആശയക്കുഴപ്പം എന്നിവ തലവേദനയോടൊപ്പം ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണണം.

പരിഹാരമാർഗ്ഗങ്ങൾ

  • ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
  • കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
  • മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഹോബികളിലോ റിലാക്സേഷൻ ടെക്നിക്കുകളിലോ ഏർപ്പെടുക.
  • തലവേദനയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും സ്ക്രീൻ ടൈം കുറയ്ക്കുകയും ചെയ്യുക.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...