...
Home Health ആരോ​ഗ്യം ആനന്ദം, വൈബ് ഫോർ വെൽനസിന് തുടക്കം: മുഖ്യമന്ത്രി പിണറായി വിജയൻ

ആരോ​ഗ്യം ആനന്ദം, വൈബ് ഫോർ വെൽനസിന് തുടക്കം: മുഖ്യമന്ത്രി പിണറായി വിജയൻ

കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഉണ്ടാകും

252

പത്ത് വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേരളത്തിൻ്റെ ആ​രോ​ഗ്യ മേഖല ലോകത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈബ് ഫോർ വെൽനെസ് ക്യാംപെയ്ൻ സമ്മേളമനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ ഊന്നിയാണ് വൈബ് ഫോർ വെൽനെസ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് ആ നാല് വിഷയങ്ങൾ. ഒരുപാടുപേർ ന്യൂ ഇയർ റെസലൂഷൻ കൈകൊള്ളുന്ന ദിനം ആണെന്നും ഇന്ന് തന്നെ നമുക്ക് ഈ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുമുതൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഉണ്ടാകും. കേരളത്തിൻ്റ ആ​രോ​ഗ്യ മേഖല ലോക ശ്രദ്ധ നേടി. ശിശു മാതൃ മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. വലിയ മാറ്റങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ ആരോഗ്യ മേഖലയിൽ നടത്താൻ കഴിഞ്ഞു. പൊതുജന ആരോഗ്യ മേഖലയിൽ മുഖച്ഛായ മാറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാ രീതികളിലും ആരോഗ്യസേവനങ്ങളിലും തൊഴിൽപരമായ മാറ്റങ്ങൾ കൊണ്ടുവരാനും കോവിഡിനെയും നിപ്പയേയും ഫലപ്രദമായി നേരിടാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സ ഒരുക്കി സാധാരണക്കാർക്ക് ക്യാൻസർ ചികിത്സ പ്രാബ്യമാക്കുകയാണ്.

ചികിത്സയിൽ മാത്രമല്ല രോഗപ്രതിരോധ സംവിധാനം ഏർപ്പെടുന്നതിന് രോഗനിർണയ സംവിധാനങ്ങൾ ഒരുക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തുന്നു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിലും ഒരുമിച്ച് ഒരേ മനസോടെ മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.