...
Home News ചൂട് കാരണം പുറത്ത് ഇറങ്ങുന്നത് കുറഞ്ഞു; ടൂര്‍ പ്ലാനുകളും ജീവിതശൈലിയും മാറുന്നുവെന്ന് പഠനം

ചൂട് കാരണം പുറത്ത് ഇറങ്ങുന്നത് കുറഞ്ഞു; ടൂര്‍ പ്ലാനുകളും ജീവിതശൈലിയും മാറുന്നുവെന്ന് പഠനം

അമേരിക്കന്‍ ടൈം യൂസ് സര്‍വേയും, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) ക്ലൈമറ്റ് ഡാറ്റയും അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, കടുത്ത ചൂടുള്ള ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി വീട്ടിനുള്ളില്‍ തന്നെ സമയം ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നതായാണ് കണ്ടെത്തല്‍.

381

ലോകമെമ്പാടുമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ആളുകളുടെ ജീവിത ശൈലിയെയും, യാത്രാ പദ്ധതികളെയും പൂര്‍ണമായും മാറ്റിമറിച്ചിരിക്കുകയാണ്. അസഹനീയമായ ചൂട് പലരുടെയും ദിനചര്യയില്‍ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നാണ് അമേരിക്കയിലെ അരിസോണ, വാഷിംഗ്ടണ്‍, ടെക്സസ് യൂണിവേഴ്സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.

“Understanding How Extreme Heat Impacts Human Activity-Mobility and Time Use Patterns” എന്ന പഠനം മനുഷ്യരുടെ വിനോദപ്രവൃത്തികളിലും യാത്രാസമ്പന്ധിത സാഹചര്യങ്ങളിലും കടുത്ത ചൂട് ഏല്‍പ്പിക്കുന്ന സ്വാധീനത്തെ വിശകലനം ചെയ്യുന്നു.

അമേരിക്കന്‍ ടൈം യൂസ് സര്‍വേയും, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) ക്ലൈമറ്റ് ഡാറ്റയും അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, കടുത്ത ചൂടുള്ള ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി വീട്ടിനുള്ളില്‍ തന്നെ സമയം ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നതായാണ് കണ്ടെത്തല്‍. ഇതിന് വലിയ ആഘാതം ലഭിക്കുന്നത് ടൂറിസം മേഖലയിലാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി പേരാണ് അവരുടെ യാത്രാ പദ്ധതികള്‍ മാറ്റിവെക്കുന്നതെന്നും ടൂറിസം വ്യവസായം ഇതുവഴി പ്രതിസന്ധിയിലാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

ചൂട് കൂടുന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ വാഹനങ്ങളുടെ ഉപയോഗത്തിലേക്ക് മാറിയതും ശ്രദ്ധേയം. കാല്‍നടയാത്ര, സൈക്കിളിംഗ്, പൊതു ഗതാഗതം എന്നിവയുടെ പ്രാമുഖ്യം കുറയുകയും എസിയുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും പഠനം പറയുന്നു.

ചൂട് കൂടുന്ന കാലാവസ്ഥയില്‍ പ്രായമായവരെയാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇത് അവരുടെ സാമൂഹിക ജീവിതത്തെയും തകിടംമറിക്കുകയും ഒറ്റപ്പെടലിന് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ വെല്ലുവിളികളെ ചെറുക്കാന്‍ നഗരങ്ങളില്‍ അടിയന്തരമായ നയപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.