നിർമിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യരാശി ഇല്ലാതാകുമെന്ന് പ്രമുഖ എഐ ഗവേഷകനും ആന്ത്രോപിക് (Anthropic) സിഇഒയുമായ ഡാരിയോ അമോഡെയുടെ വെളിപ്പെടുത്തൽ. ഈ മുന്നറിയിപ്പിന് പിന്തുണയുമായി ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ, ഡീപ്പ്മൈൻഡ് ചീഫ് ഡെമിസ് ഹസാബിസ്, എക്സ് എഐ ഉടമ ഇലോൺ മസ്ക് എന്നിവർ രംഗത്തെത്തിയത് വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമുഖരുടെ പ്രതികരണങ്ങൾ
- ഇലോൺ മസ്ക്: ഡാരിയോ അമോഡെ ഉന്നയിച്ച അഭിപ്രായങ്ങളെല്ലാം പൂർണ്ണമായും ശരിയാണെന്നാണ് ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
- ഡെമിസ് ഹസാബിസ്: എഐ കമ്പനികൾ സ്വതന്ത്ര മൂല്യനിര്‍ണയത്തിനും വിശകലനത്തിനും പരസ്പരം സഹകരിക്കുക എന്നത് മികച്ച ആശയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐ വളര്‍ച്ച നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകൾക്ക് ആക്കം കൂട്ടിയെങ്കിലും, ഡാരിയോയുടെ നിർദ്ദേശങ്ങളെ ഒരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്. രാജ്യങ്ങൾ പ്രത്യേക എഐ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നും കർശന പരിശോധനകൾക്ക് വിധേയരാകണമെന്നുമുള്ള നിർദ്ദേശങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
നിയന്ത്രണങ്ങളെ ശക്തമായി എതിർത്ത് ഡോണൾഡ് ട്രംപ്
മറുവശത്ത്, എഐ വളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി എതിർത്തു. എഐ വിമര്‍ശകര്‍ മോശം ശക്തികളാണെന്നും ഇവരുടെ ഭയമൊന്നും ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് അയര്‍ലന്‍ഡില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എഐയ്ക്കെതിരെ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും, ഇത്തരം മുന്നറിയിപ്പുകൾ വളരെ ബാലിശമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.


