‘ഇന്ദ്ര’ വന്നു’; അറബ് മാതൃകയിൽ കുട്ടനാടൻ സഫാരി

ഈ പാക്കേജിൽ കുട്ടനാടൻ ജീവിതത്തിൻ്റെ നേർക്കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

കുട്ടനാടിൻ്റെ കായൽ സൗന്ദര്യവും തനത് സംസ്‌കാരവും സഞ്ചാരികൾക്ക് മുന്നിലെത്തിക്കുന്ന ജലഗതാഗത വകുപ്പിൻ്റെ ‘കുട്ടനാടൻ സഫാരി’ പാക്കേജ് ആരംഭിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ ഗണേശ് കുമാർ ആണ്.

കൊച്ചിയിലെ കായൽ വിനോദ സഞ്ചാരത്തിന് കരുത്തേകിയ രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ‘ഇന്ദ്ര’യാണ് കുട്ടനാടൻ സഫാരിക്കായി സർവീസ് നടത്തുന്നത്. 3.7 കോടി രൂപ ചെലവിൽ കറ്റാമറൈൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഇന്ദ്ര, ശബ്‌ദ- വായു മലിനീകരണമില്ലാതെ നൂറുപേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടാണ്.

എയർ കണ്ടീഷൻ ചെയ്‌ത താഴത്തെ നിലയും കായൽക്കാഴ്‌ചകൾ നേരിട്ട് ആസ്വദിക്കാൻ ഭാഗികമായി തുറന്ന മുകൾ നിലയും ഇന്ദ്രയുടെ പ്രത്യേകതയാണ്. 24 മീറ്റർ നീളമുള്ള ഈ സോളാർ ബോട്ടിൽ മഴക്കാലത്ത് സർവീസ് നടത്താനായി ചാർജിംഗ് സൗകര്യമുള്ള രണ്ട് കരുത്തുറ്റ ബാറ്ററികളും സജ്ജീകരിച്ചിട്ടുണ്ട്.

അറബ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ഒരുക്കിയിട്ടുള്ള ഈ പാക്കേജിൽ കുട്ടനാടൻ ജീവിതത്തിൻ്റെ നേർക്കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് അവസാനിക്കുന്ന യാത്രയിൽ കുട്ടനാടിൻ്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഓല മെടയൽ, കയർപിരി തുടങ്ങിയ തൊഴിലുകൾ നേരിട്ട് കാണാനുള്ള അവസരവുമുണ്ടാകും.

സി ബ്ലോക്കിലെ ചുണ്ടൻ വള്ളങ്ങളും ആർ ബ്ലോക്കിലെ പ്രശസ്‌തമായ കള്ളുഷാപ്പുകളിലെ ഭക്ഷണവും യാത്രയുടെ ഭാഗമാണ്. പദ്ധതിയുടെ പ്രധാന ആകർഷണമായ പാതിരാമണൽ ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ച് നിർമ്മിച്ച ആംഫി തിയേറ്ററിൽ കളരിപ്പയറ്റ്, ഗരുഡൻ പയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും.

വേലകളി, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളുടെ ചരിത്രവും ആലപ്പുഴയുടെ പാരമ്പര്യവും യാത്രയ്ക്കക്കിടെ സഞ്ചാരികൾക്ക് പകർന്നുനൽകും. ഒരാൾക്ക് 1000 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പാക്കേജ് കേരളത്തിൻ്റെ ജലസഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...