...
Home Health പാമ്പ് കടിയേറ്റാല്‍ 108 ആംബുലന്‍സില്‍ വിളിച്ചാൽ ആന്റിവെനം ലഭിക്കുന്ന ആശുപത്രികളുടെ വിവരം

പാമ്പ് കടിയേറ്റാല്‍ 108 ആംബുലന്‍സില്‍ വിളിച്ചാൽ ആന്റിവെനം ലഭിക്കുന്ന ആശുപത്രികളുടെ വിവരം

നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്

226

കേരളത്തിൽ പാമ്പുകടിയേറ്റവർക്ക് നൽകേണ്ട ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരം ലഭ്യമാകാൻ ഇനി 108 ആംബുലൻസിൽ വിളിച്ചാൽ മതി. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് ടീമിന് കൈമാറി.

പാമ്പ് കടിയേറ്റാൽ ഉടൻ ആംബുലൻസിൽ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നൽകുന്നതിനാൽ ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയേണ്ടി വരില്ല. കേരള സംസ്ഥാനത്ത് നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.