ചോർന്ന ആഭ്യന്തര രേഖകൾ ആധികാരികം; വീഴ്ച സമ്മതിച്ച് ഗൂഗിൾ

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ്ഇഒ) വിദഗ്ധരായ റാൻഡ് ഫിഷ്കിൻ, മൈക്ക് കിങ് എന്നിവരാണ് ചോർന്ന സെർച്ച് മെറ്റീരിയലുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

കമ്പനിയിൽനിന്ന് ചോർന്ന 2500 ആഭ്യന്തര രേഖകൾ ആധികാരികമാണെന്ന് സമ്മതിച്ച് ടെക് ഭീമനായ ഗൂഗിൾ. ദി വെർജിനു നൽകിയ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനിയുടെ തിരയൽ റാങ്കിങ് അൽഗോരിതം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്ന രേഖകളാണ് അടുത്തിടെ പുറത്തുവന്നത്.

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ്ഇഒ) വിദഗ്ധരായ റാൻഡ് ഫിഷ്കിൻ, മൈക്ക് കിങ് എന്നിവരാണ് ചോർന്ന സെർച്ച് മെറ്റീരിയലുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്. ഡേറ്റകൾ യാഥാർത്ഥമായിരിക്കാമെന്ന് ഗൂഗിൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് അപൂർണമോ കാലഹരണപ്പെട്ടതോ ആയതിനാൽ ഇത് ഉപയോഗിക്കുന്നതിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “സന്ദർഭത്തിനു പുറത്തുള്ളതോ കാലഹരണപ്പെട്ടതോ അപൂർണമായതോ ആയ വിവരങ്ങൾ അടിസ്ഥാനമാക്കി സേർച്ച് ഫീച്ചറിനെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കുന്നതിനെതിരെ ഞങ്ങൾ ജാഗ്രത പാലിക്കും,” ഗൂഗിൾ അറിയിച്ചു.

ക്ലിക്കുകളും ക്രോം ഉപയോക്തൃ ഡേറ്റയും പോലുള്ള ഡേറ്റ ഗൂഗിൾ ശേഖരിക്കുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ ഡേറ്റകൾ തിരയൽ തിരയൽ റാങ്കിങ്ങിൽ എങ്ങനെ ഉപയോഗിക്കുമെന്നു വ്യക്തമല്ല. തിരയൽ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു, ഞങ്ങളുടെ സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന ഘടകങ്ങളുടെ തരങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട വിപുലമായ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.

വിവരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതായി ഗൂഗിൾ വക്താവ് ഡേവിഡ് തോംസൺ പറഞ്ഞു. ആർട്ടിഫിക്കൽ ഇന്റലിജൻസ് സംബന്ധിച്ച രേഖകളും ചോർന്നവയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൂഗിളിൻ്റെ സെർച്ച് ഡിവിഷനിലുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളാണ് 2,500 പേജുള്ള രേഖ തനിക്ക് ചോർത്തി നൽകിയതെന്ന് എസ്ഇഒ വിദഗ്ധനായ റാൻഡ് ഫിഷ്കിൻ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരുന്നു. യഥാർത്ഥമാണെങ്കിൽ, ചോർന്ന രേഖ എസ്ഇഒ, മാർക്കറ്റിങ്, പ്രസിദ്ധീകരണ വ്യവസായങ്ങളെ സാരമായി ബാധിച്ചേക്കാം. ഗൂഗിളിലെ മുൻ ജീവനക്കാർ രേഖ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയെന്നും ഫിഷ്‌കിൻ അവകാശപ്പെട്ടിരുന്നു.

ഗൂഗിൾ വർഷങ്ങളായി നടത്തിയിട്ടുള്ള പല അവകാശവാദങ്ങളും തന്റെ സ്രോതസ് നൽകിയ വിവരങ്ങളും പരസ്പര വിരുദ്ധമാണെന്ന് ഫിഷ്കിൻ അവകാശപ്പെടുന്നു. പേജുകളും വെബ്‌സൈറ്റുകളും റാങ്ക് ചെയ്യാൻ ഗൂഗിൾ ഉപയോഗിക്കുന്ന തിരയൽ ഡേറ്റ വെളിപ്പെടുത്തിയ രേഖകൾ എസ്ഇ, പ്രസിദ്ധീകരണ വ്യവസായ രംഗത്ത് വലിയ തരംഗങ്ങൾ സൃഷ്ഠിച്ചിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഗൂഗിൾ ഇതുവരെ തയ്യാറായിരുന്നില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...