...
Home Health ഇരുമ്പ് ശ്വാസ കോശത്തിൽ ജീവിച്ചത് 73 വർഷം; അമേരിക്കയിലെ അവസാന പോളിയോ ബാധിത മരിച്ചു

ഇരുമ്പ് ശ്വാസ കോശത്തിൽ ജീവിച്ചത് 73 വർഷം; അമേരിക്കയിലെ അവസാന പോളിയോ ബാധിത മരിച്ചു

1953ൽ അഞ്ചാം വയസുമുതലാണ് മാർത്തയുടെ ജീവിതം ഇരുമ്പ് ശ്വാസ കോശത്തിനകത്തായത്

3

ഒരു ശരീരം മഴുവനായി ശ്വാസ കോശത്തിനകത്ത് കയറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? നിങ്ങളെക്കാൾ വലുപ്പമുള്ള ശ്വാസകോശം. എങ്കിൽ അമേരിക്കയിൽ ഒരു സ്ത്രീ തൻ്റെ 73 വർഷം ജീവിച്ചത് ഇങ്ങനെയൊരു ശ്വാസ കോശത്തിനകത്താണ്. ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു ശ്വാസ കോശത്തിനകത്താണ് അവർ ജീവിച്ചത്. കഴിഞ്ഞ മാസമാണ് 78 -കാരിയായ മാർത്ത ആൻ ലില്ലാർഡ് ലോകത്തോട് വിട പറഞ്ഞത്.

അമേരിക്കയിലെ അവസാനത്തെ പോളിയോ ബാധിതയും മരിച്ചു. 1953ൽ അഞ്ചാം വയസുമുതലാണ് മാർത്തയുടെ ജീവിതം ഇരുമ്പ് ശ്വാസ കോശത്തിനകത്തായത്. മാർത്തക്ക്‌ പോളിയോ ബാധിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പോളിയോക്കുള്ള വാക്‌സിൻ കണ്ടു പിടിക്കുന്നത്.

അഞ്ചാം പിറന്നാൾ ദിനത്തിലാണ് പോളിയോയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിന്നീട് നാല് ദിവസത്തിനുള്ളിൽ ബോധം നഷ്‌ടമായി. പിന്നീടങ്ങോട് ജീവിതം ഇരുമ്പ് കൂടിനകത്തായതായി മാർത്ത മരണത്തിൻ്റെ കുറച്ച് നാൾ മുന്നേ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. ഡോക്ടർക്ക് കുട്ടികളെ ആ കൂടിനകത്ത് കിടത്താൻ ഭയമായിരുന്നു. എന്നാൽ തനിക്കത് ഇഷ്‌ടമായിരുന്നു കാരണം ശ്വാസത്തിൻ്റെ സ്വാതന്ത്ര്യം താൻ അറിഞ്ഞു തുടങ്ങിയിരുന്നു.

ഇരുപത് വയസുവരെ മാത്രമേ അതിജീവിക്കു എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ അത് മാറ്റിമറിച്ചായിരുന്നു മാർത്തയുടെ ജീവിതം. കാലങ്ങൾക്ക് ശേഷം പുതിയ ശ്വാസകോശ സഹായികൾ വികസിപ്പിച്ചിരുന്നെങ്കിലും അതൊന്നും തനിക്ക് ശരിയാകുമായിരുന്നില്ലെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

ഇരുമ്പ് ശ്വാസകോശമെന്ത്?

തലയൊഴികെ ശരീരത്തിൻ്റെ മുഴുവൻ ഭാ​ഗവും ഉൾക്കൊള്ളുന്ന വായു കടക്കാത്ത ഒരു ഇരുമ്പ് സിലിണ്ടറാണ് ഇത്. ചേംബറിനകത്തെ വായുമർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും യന്ത്രം പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.