...
Home Career തദ്ദേശ തെരഞ്ഞെടുപ്പ്; 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണമെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ്; 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണമെന്ന് ബിജെപി

മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്

315

തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്‌ത്‌ ബിജെപി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം.

ഓരോ തദ്ദേശ സ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് നിര്‍ദേശം. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 പഞ്ചായത്തുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 15,000 വാര്‍ഡുകളില്‍ ജയിച്ചു കയറാനാണ് ബിജെപി ഒരുക്കങ്ങൾ തുടങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.