...
Home Career മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സ്: സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 4 ന്

മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സ്: സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 4 ന്

ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

383

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂണ്‍ നാലിന് എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌ പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8281360360, 0484-2422275.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.