...
Home News ഇലക്ട്രിക് വാഹന വിപണിയിൽ കുത്തക നിലനിര്‍ത്തും; കടുത്ത നടപടികളുമായി ചൈന

ഇലക്ട്രിക് വാഹന വിപണിയിൽ കുത്തക നിലനിര്‍ത്തും; കടുത്ത നടപടികളുമായി ചൈന

വാഹനങ്ങളുടെ നിര്‍മാണ സാങ്കേതിക വിദ്യകൾ ചൈനയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ചൈനയുടെ പുതിയ നടപടികള്‍ വ്യക്തമാക്കുന്നു.

197

ഇലക്ട്രിക് വാഹന രംഗത്ത് തങ്ങളുടെ മേൽക്കൈ ഉറപ്പാക്കാൻ ചൈന കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ ഈ ഇടപെടൽ ശക്തമാകുന്നത്. വിദേശ കമ്പനികളെ ചൈനയില്‍ നിന്നു പുറത്തേക്കു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൈമാറുന്നത് പരിമിതപ്പെടുത്തുകയെന്നതാണ് അവരുടെ ലക്ഷ്യം.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഇറക്കുമതിയ്ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതിനായി നിരവധി നടപടികൾ ആരംഭിച്ചിരിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണം കരുത്തുറ്റതാക്കുന്നതിനുള്ളതാണ് ഇത്. ഇതിന്റെ ഭാഗമായാണ് പിഎം ഇ-ഡ്രൈവ് അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് വാഹനനയത്തിനനുസരിച്ച്, പുറം രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് 85 ശതമാനത്തോളം നികുതി ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, ചൈന ഇത്തരത്തിലുള്ള നിലപാടുകളെ എതിർക്കുകയാണ്. ഇന്ത്യ, തുര്‍ക്കി, സ്പെയിൻ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ നിര്‍മാണ സാങ്കേതിക വിദ്യകൾ കൈമാറുന്നതിന് ചൈന പ്രായോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

വാഹനങ്ങളുടെ നിര്‍മാണ സാങ്കേതിക വിദ്യകൾ ചൈനയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ചൈനയുടെ പുതിയ നടപടികള്‍ വ്യക്തമാക്കുന്നു. ഇത്തരം സാങ്കേതിക വിദ്യകള്‍ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ചൈനയുടെ ശക്തമായ ഇടപെടലുകളാണ് ഉള്ളത്.

അസംബ്ലിങ്ങിനായി കെഡികിറ്റ് (Knockdown Kit) മാത്രമേ കൈമാറാവൂ എന്നതായിരിക്കും പുതിയ നിര്‍ദേശങ്ങള്‍. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വാഹന വിപണിയായ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 2030 ഓടെ 24.9 ലക്ഷം കോടിയിലേക്കെത്തുമെന്ന പ്രവചനം നിലനിൽക്കുന്നുണ്ട്. രാജ്യത്ത് 12.5 ലക്ഷം കോടി രൂപയാണ് നിലവിൽ വാഹന വിപണിയുടെ മൂല്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.