...
Home Health വീണ്ടും കേരളത്തിൽ എംപോക്‌സ്; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

വീണ്ടും കേരളത്തിൽ എംപോക്‌സ്; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.

191

കേരളത്തിൽ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.

ഇപ്പോൾ കണ്ണൂർ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നല്‍കി.

എ​ന്താ​ണ് എം​പോ​ക്‌​സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ എം​പോ​ക്‌സ്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. ആദ്യമായി കുരങ്ങുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് മാസം പ്രായമുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ എം​പോ​ക്‌​സ് ആദ്യമായി കണ്ടെത്തിയത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.