...
Home News Kerala ഐക്യരാഷ്ട്രസഭ വിമൺ ശിൽപശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി

ഐക്യരാഷ്ട്രസഭ വിമൺ ശിൽപശാലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി

നിലവിൽ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി ഗവേഷണ സ്കോളറായ തൊഹാനി, കോഴിക്കോട് ലോ കോളേജിൽ നിന്ന് ബി.എ എൽ.എൽ.ബി ബിരുദവും കോഴിക്കോട് സർവകലാശാല ലോ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

270

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി ഐക്യരാഷ്ട്രസഭ വിമൺ സംഘടിപ്പിക്കുന്ന ശിൽപശാലയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. യുഎൻ വിമൺ She Leads പരിപാടിയിലേക്കാണ് തൊഹാനി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വനിതാ നേതാക്കളെ വളർത്തിപ്പിടിക്കുന്നതിനായി യുഎൻ വിമൺ സംഘടിപ്പിക്കുന്ന അന്തർദേശീയ ശിൽപശാലയാണ് ഷി ലീഡ്സ്.

സ്ത്രീ ശാക്തീകരണവും പൊതു രാഷ്ട്രീയ രംഗത്ത് വനിതാ നേതാക്കളുടെ ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതാണ് യുഎൻ വിമൺ. ഡിസംബർ ആദ്യവാരത്തിലാണ് ഇത്തവണത്തെ ഷി ലീഡ്സ് ശിൽപശാല നടക്കുക.

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചതോടെയാണ് തൊഹാനി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി മുന്നിലെത്തിയത്. തുടർന്ന് മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായി വനിത പൊതുപ്രവർത്തകരെ എംഎസ്എഫ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തൊഹാനിയെ തെരഞ്ഞെടുത്തു.

നിലവിൽ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി ഗവേഷണ സ്കോളറായ തൊഹാനി, കോഴിക്കോട് ലോ കോളേജിൽ നിന്ന് ബി.എ എൽ.എൽ.ബി ബിരുദവും കോഴിക്കോട് സർവകലാശാല ലോ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സൗദി അറേബ്യയിൽ നടന്ന മിഡിൽ ഈസ്റ്റ് യൂത്ത് സമ്മിറ്റ് ഉൾപ്പെടെ നിരവധി ദേശീയ–അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ള അവർ എംസിഡി ലോ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും വിവിധ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.