...
Home Health ഭിന്നശേഷിക്കാർക്ക് ന്യൂറോ ഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിച്ചു

ഭിന്നശേഷിക്കാർക്ക് ന്യൂറോ ഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിച്ചു

പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിൻ്റെ കേന്ദ്രമായ നിംപമറിൽ യൂണിറ്റ് ആരംഭിക്കുന്നത്

146

നിംപമറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ന്യൂറോ ഡൈവേർജന്റ് അഡൾട്ട് യൂണിറ്റ് ആരംഭിക്കുകയാണെന്ന് കേരള ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പതിനെട്ടുവയസ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യൂറോ ഡൈവേർജന്റ് ആയ വ്യക്തികൾക്ക് പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിൻ്റെ കേന്ദ്രമായ നിംപമറിൽ യൂണിറ്റ് ആരംഭിക്കുന്നത്.

തുടക്കത്തിൽ ഇരുപത് പേർക്കാണ് പ്രവേശനം നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയിനർ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം യൂണിറ്റിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. താല്പര്യമുള്ളവർക്ക് 8078277422 എന്ന നമ്പരിൽ ബന്ധപ്പെടാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.