...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International ഭ്രമണപഥത്തില്‍ ചിലവഴിച്ചത് 878 ദിവസം; റെക്കോർഡ് സ്വന്തമാക്കി റഷ്യന്‍ ബഹിരാകാശ സഞ്ചാരി

ഭ്രമണപഥത്തില്‍ ചിലവഴിച്ചത് 878 ദിവസം; റെക്കോർഡ് സ്വന്തമാക്കി റഷ്യന്‍ ബഹിരാകാശ സഞ്ചാരി

റഷ്യയുടെ തന്നെ ഗെന്നഡി ഇവാനോവിച്ച് പദല്‍ക്കയുടെ റെക്കോര്‍ഡ് ആണ് ഒലെഗി തകര്‍ത്തത്. 878 ദിവസവും 11 മണിക്കൂറും 29 മിനിറ്റ്, 48 സെക്കന്റ് ആണ് ഗെന്നഡി ബഹിരാകാശത്തില്‍ തങ്ങിയത്.

203

ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചിലവഴിച്ചയാളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലേഗ്‌ കൊനോനെങ്കോ. 878 ദിവസമാണ് കൊനോനെങ്കോ ഭ്രമണപഥത്തില്‍ ചിലവഴിച്ചത്. റഷ്യയുടെ തന്നെ ഗെന്നഡി ഇവാനോവിച്ച് പദല്‍ക്കയുടെ റെക്കോര്‍ഡ് ആണ് ഒലെഗി തകര്‍ത്തത്. 878 ദിവസവും 11 മണിക്കൂറും 29 മിനിറ്റ്, 48 സെക്കന്റ് ആണ് ഗെന്നഡി ബഹിരാകാശത്തില്‍ തങ്ങിയത്.

ഞായറാഴ്ച രാവിലെ 8.30ന് ഒലേഗ്‌ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ജൂണ്‍ അഞ്ചാം തീയതിയോടെ ബഹിരാകാശത്ത് 1,000 ദിവസം തികയ്ക്കുന്ന വ്യക്തിയെന്ന് റെക്കോര്‍ഡ് ഗെന്നഡി സ്വന്തമാക്കും. ഇതിന് ശേഷം മാത്രമേ ഭൂമിയിലേക്ക് തിരിച്ചെത്തുകയുള്ളു.

ഭൂമിയില്‍ നിന്ന് 263 മൈല്‍ (423) കിലോമീറ്റര്‍ അകലെയുള്ള സ്‌പെയ്‌സ് സ്റ്റേഷനിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഭാരമില്ലായ്മയായിരുന്നു താന്‍ ബഹിരാകാശത്ത് അനുഭവിച്ച പ്രധാന വെല്ലുവിളികളില്‍ ഒന്നെന്ന് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലേഗ്‌ പറഞ്ഞു. എന്റെ കുട്ടികള്‍ അച്ഛന്റെ സാന്നിധ്യമില്ലാതെയാണ് വളരുന്നത്. നഷ്ടപ്പെട്ട സമയം എനിക്ക് തിരിച്ചുകിട്ടില്ല. ആശയവിനിമയ സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടായിട്ടും ബഹിരാകാശ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

”വീഡിയോ കോളുകള്‍ ബഹിരാകാശ യാത്രികരെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യയുടെ പുരോഗതിയില്ലായ്മ കാരണം ഓരോ ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പും കൂടുതല്‍ സങ്കീര്‍ണമാകുന്നു. ബഹിരാകാശ യാത്രികരുടെ മേഖല കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സംവിധാനങ്ങളും പരീക്ഷണങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നു. തയ്യാറെടുപ്പുകള്‍ ലളിതമായിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008-ലാണ് ഒലെഗി ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്. നിലലില്‍ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന് വേണ്ടിയാണ് ഒലെഗി ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. റഷ്യയും അമേരിക്കയും തമ്മില്‍ മറ്റു മേഖലകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്‌പെയ്‌സ് സ്റ്റേഷന്റെ കാര്യത്തില്‍ സഹകരിക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.