‘സൂര്യൻ്റെ നിഗൂഡതകളിലേക്ക്’; മില്യണ്‍ ഡിഗ്രി സെല്‍ഷ്യല്‍ താപനില ഉള്ളിടത്തെ ചിത്രം; ചരിത്ര ദൗത്യത്തില്‍ ആ ചരിത്രം പിറന്നു

ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ സൂര്യനെ കുറിച്ചുള്ള അസാമാന്യമായ പുതിയ ധാരണകളിലേക്കാണ് വെളിച്ചം വീശുന്നത്

സൗര നിരീക്ഷണത്തില്‍ വമ്പന്‍ നേട്ടം സ്വന്തം ആക്കിയിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും ചേര്‍ന്ന നടത്തിയ ദൗത്യം. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, സൂര്യൻ്റെ ദക്ഷിണ ധ്രുവത്തിൻ്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജോയിന്റ് സോളാര്‍ ഓര്‍ബിറ്റര്‍ മിഷനിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂണ്‍ 11ന് പുറത്ത് വിട്ട ഈ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ സൂര്യനെ കുറിച്ചുള്ള അസാമാന്യമായ പുതിയ ധാരണകളിലേക്കാണ് വെളിച്ചം വീശുന്നത്.

മുന്‍ ദൗത്യങ്ങളായ സോളാര്‍ ആന്‍ഡ് ഹീലിയോസ്‌പെറിക്ക് ഒബ്‌സര്‍വേറ്ററിയും സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയും ഭൂമിയും മറ്റ് ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്ന പ്രതലത്തില്‍ നിന്ന് മാത്രമാണ് സൂര്യനെ ദര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ മാര്‍ച്ച് 23ന് സോളാര്‍ പ്രതലത്തിന് മുകളിലായി 17 ഡിഗ്രി ആംഗിളിലെത്തിയാണ് സോളാര്‍ ഓര്‍ബിറ്റര്‍ ഇതുവരെ ലഭിക്കാത്ത വ്യക്തമായ ദക്ഷിണ ധ്രുവത്തിൻ്റെ ചിത്രം പകര്‍ത്തിയെടുത്തത്.

എക്‌സ്ട്രീം അള്‍ട്രാവൈലറ്റ് ഇമേജര്‍ കൊറോണയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഒരു മില്യണ്‍ ഡിഗ്രി സെല്‍ഷ്യസ് താപനിലവരെ എത്തുന്ന സൂര്യൻ്റെ പുറത്തെ പാളിയുടെ ചിത്രമാണ് ചരിത്ര ദൗത്യത്തിൻ്റെ ഭാഗമായി പകര്‍ത്താന്‍ സാധിച്ചിരിക്കുന്നത്.

ഉത്തര- ദക്ഷിണ കാന്തിക വലയങ്ങള്‍ ഇരപിഴഞ്ഞു കിടക്കുന്ന സൂര്യൻ്റെ ദക്ഷിണ ധ്രുവത്തില്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള കാന്തിക പ്രവര്‍ത്തനങ്ങളാണ്. പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ സൂര്യനില്‍ സംഭവിക്കുന്ന ഈ കാന്തിക പ്രതിഭാസത്തിൻ്റെ ഭാഗമായി സണ്‍ സ്‌പോട്ടുകള്‍, സോളാര്‍ ഫ്ളെെയര്‍, കൊറോണല്‍ മാസ് ഇന്‍ജക്ഷന്‍സ് എന്നീ സൗര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുണ്ട്.

സൂര്യൻ്റെ ആഴത്തിലുള്ള നിഗൂഡതയിലേക്കുള്ള ആദ്യത്തെ സൂചനയാണ് ഇതെന്നാണ് ഡയറക്ടര്‍ പ്രൊഫസര്‍ കാരോള്‍ മാണ്ഡല്‍ അഭിപ്രായപ്പെട്ടത്. 1.3 ബില്യണ്‍ ഡോളര്‍ മുടക്കി 2020ല്‍ വിക്ഷേപിച്ച ദൗത്യമാണ് വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

യുകെയിൽ വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പന; റോയൽ നേവി 2 ലക്ഷം പൗണ്ട് വകയിരുത്തി; ചെലവിനെ ചൊല്ലി വിവാദം

വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പനയ്ക്കായി ബ്രിട്ടന്റെ റോയൽ നേവി ഏകദേശം 200,000 പൗണ്ട് (ഏകദേശം 2.7 ലക്ഷം ഡോളർ)...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...