കനത്ത മഴ: പൊൻമുടി ടൂറിസം കേന്ദ്രം അടച്ചു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

ഇന്ന് മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടർച്ചയായ മഴയെ തുടർന്ന് മലയോരങ്ങളിൽ മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് നടപടിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഈ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടർച്ചയായ മഴയെ തുടർന്ന് മലയോരങ്ങളിൽ മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇടുക്കിയിലെയും തിരുവനന്തപുരത്തെയും മലയോര മേഖലകളിൽ ദുരന്തനിവാരണ സേനയും പൊലീസും കനത്ത ജാഗ്രതയിലാണ്. അനാവശ്യമായ മലയോര യാത്രകൾ പൊതുജനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങളുമായി സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്‌.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ്...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

Related Articles

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങളുമായി സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി...

‘ചിരിപ്പിച്ചും കരയിപ്പിച്ചും’; നടൻ സലിം കുമാര്‍ വിടവാങ്ങി, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

അന്യഗ്രഹജീവികളിൽ നിന്ന് സിഗ്നൽ ലഭിച്ചാൽ എന്തുചെയ്യണം; ശാസ്ത്രജ്ഞർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ബുദ്ധിയുള്ള മറ്റ് ജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്രലോകം ഉത്തരം...

മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ...

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

| ശ്രീകാന്ത് പികെ വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു...

ആനി രാജക്കും നേതാക്കള്‍ക്കും എതിരായ ആര്‍എസ്എസ് അക്രമം, പ്രതിഷേധത്തിന് ആഹ്വാനം

പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

ജന്തർ മന്തറിൽ പാറ്റ പാർട്ടി സംഘടിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്‌തു

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം തടയാൻ ശനിയാഴ്‌ച...

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു ഐടി എക്‌സിക്യൂട്ടീവ്

ഇൻഫോസിസ് സിഇഒ സലിൽ പരേഖിൻ്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വർഷം 2.5 ശതമാനം വർധിച്ച് 82.6 കോടി രൂപയായി....