...
Home News National ഹാക്കിങ് സാധ്യത; മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഹാക്കിങ് സാധ്യത; മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

279

മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍ ഭീഷണിയെക്കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). എഡ്‌ജ് ബ്രൗസറില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് ഈ മുന്നറിയിപ്പിന് പിന്നിലെന്നും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ വഴി ബ്രൗസറില്‍ നുഴഞ്ഞു കയറാനാകുമെന്നും സിഇആര്‍ടി-ഇന്‍ അറിയിക്കുന്നു.

ക്രോമിയം അടിസ്ഥാനത്തിലുള്ള മൈക്രോസോഫ്റ്റ് എഡ്‌ജ് 129.0.2792.79ന് മുമ്പുള്ള പതിപ്പുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇത് വഴിയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്രൗസര്‍ അതിവേഗം ഏറ്റവും പുതിയ പതിപ്പിലേക്ക് (129.0.2792.79) അപ്‌ഡേറ്റ് ചെയ്യണമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതേപ്രകാരം, ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവര്‍ക്കും CERT-In സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 26ന് പുറത്തിറക്കിയ നോട്ടില്‍, ഗൂഗിള്‍ ക്രോമിലെ ചില സുരക്ഷാ പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റം ക്രാഷ് ചെയ്യാന്‍ ഇടയാക്കുമെന്നും ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിച്ചിരിക്കുന്ന അപ്‌ഡേറ്റ് ഇപ്പോഴേ തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ആപ്പിള്‍ ഉപകരണങ്ങളെയും CERT-In അടുത്തിടെ മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. iOS 18, iOS 17.7 എന്നിവയ്ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണുകളും, പഴയ മാക്, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയും സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.