...
Home News റോബോട്ടിനെ നടക്കാൻ പഠിപ്പിക്കണം; വൻ പ്രതിഫലത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെസ്‌ല

റോബോട്ടിനെ നടക്കാൻ പഠിപ്പിക്കണം; വൻ പ്രതിഫലത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെസ്‌ല

മനുഷ്യനെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നത് പോലെ ഒരു റോബോട്ടിനെ, മനുഷ്യനെ പോലെ നടക്കാന്‍ പഠിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ നിങ്ങളെ കാത്ത് ഒരു ജോലി ഇരിപ്പുണ്ട്.

208

അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത് മഹത്തായ കാര്യമാണ്. പൊതുവെ അധ്യാപകരാണ് ഈ പ്രക്രിയകളിൽ കൂടുതലായി പങ്കെടുക്കുന്നത്. എന്നാൽ ആധുനിക യുഗത്തിൽ ഒരു മൊബൈലിന് പോലും കാര്യങ്ങൾ കൃത്യമായും വ്യക്തമായും പറഞ്ഞുതരാൻ സാധിക്കും. മനുഷ്യനെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നത് പോലെ ഒരു റോബോട്ടിനെ, മനുഷ്യനെ പോലെ നടക്കാന്‍ പഠിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ നിങ്ങളെ കാത്ത് ഒരു ജോലി ഇരിപ്പുണ്ട്.

അങ്ങനെ തയ്യാറാണെങ്കിൽ വമ്പന്‍ പ്രതിഫലം വാഗ്‌‌ദാനം ചെയ്‌ത് ഓഫര്‍ വച്ചുനീട്ടിയിരിക്കുകയാണ് എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല കമ്പനി. സാങ്കേതികരംഗത്ത് മനുഷ്യന്‍റെ പകരക്കാരനാകുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ഹ്യൂമനോയിഡുകളെ മനുഷ്യനെ പോലെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളെ തിരയുകയാണ് ടെസ്‌ല.

മോഷന്‍ ക്യാപ്‌ചര്‍ സ്യൂട്ടുകളും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളും ധരിച്ചാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കേണ്ടത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 50 പേരെ ഡാറ്റ കളക്ഷന്‍ ഓപ്പറേറ്റര്‍മാരായി ടെസ്‌ല റിക്രൂട്ട് ചെയ്‌തതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുമ്മാതങ്ങ് പോയി റോബോട്ടുകളെ പരിശീലിപ്പിക്കാം എന്ന് കരുതണ്ട.

5 അടി 7 ഇഞ്ച് ഉയരവും 5 അടി 11 ഇഞ്ച് ഉയരവുമുള്ളവരെയാണ് ഈ പ്രത്യേക ജോലിക്കായി കമ്പനിക്ക് ആവശ്യം. ഏഴ് മണിക്കൂറോ അതിലധികമോ നേരം വിആര്‍ ഹെഡ്‌സൈറ്റ് ധരിക്കാന്‍ സന്നദ്ധരായിരിക്കണം. ഡാറ്റ കളക്ഷന്‍റെ ഭാഗമായി 30 പൗണ്ട് വരെ ഭാരം ഉയര്‍ത്തേണ്ടിവരും. രണ്ടായിരം മുതല്‍ നാലായിരം വരെ ഇന്ത്യന്‍ രൂപയാണ് മണിക്കൂറിന് ഈ ജോലിക്ക് ലഭിക്കുക എന്നതാണ് ടെസ്‌ല വച്ചുനീട്ടുന്ന ഓഫര്‍.

ഹ്യൂമനോയിഡുകളെ വികസിപ്പിക്കുന്നതായി എലോണ്‍ മസ്‌ക് 2021ല്‍ ടെസ്‌ല കമ്പനിയുടെ എഐ ഡേയിലാണ് വ്യക്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം ഇതിന്‍റെ ആദ്യരൂപം പുറത്തിറക്കിയിരുന്നു. ഈ ഹ്യൂമനോയിഡിന് നടക്കാനും ആളുകളെ കൈവീശി കാണിക്കാനുമുള്ള ശേഷിയുണ്ട്.

ഇതിന് ബോക്‌സുകള്‍ എടുത്തുമാറ്റി മറ്റൊരിടത്ത് കൊണ്ടുപോയി വയ്ക്കാനുമാകും എന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഫാക്ടറിയില്‍ രണ്ട് റോബോട്ടുകളെ ഇതിനകം ഉപയോഗിക്കുന്നുണ്ട് എന്ന് ടെസ്‌ല ഈ വര്‍ഷാദ്യം അറിയിച്ചിരുന്നു. 2026ഓടെ ഈ ഹ്യൂമനോയിഡിന്‍റെ നിര്‍മാണം വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.