...
Home News Kerala സീപ്ലെയിന്‍ സര്‍വീസ് ട്രയൽ റൺ; കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചി കായലിൽ ഇറങ്ങി

സീപ്ലെയിന്‍ സര്‍വീസ് ട്രയൽ റൺ; കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചി കായലിൽ ഇറങ്ങി

കേരളത്തിലെ വിമാന താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി

263

കൊച്ചി: പുതുചരിത്രം കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. സീപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസിൽ പറന്നിറങ്ങിയതോടെ ഞായറാഴ്‌ച ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ‘ഡിഹാവ്ലാൻഡ് കാനഡ’ ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങി. കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനത്തിൻ്റെ പരീക്ഷണ പറക്കലിൻ്റെ ഭാഗമായാണ് കൊച്ചിയിൽ എത്തിയത്.

ഇന്ധനം നിറയ്ക്കാനായി നെടുമ്പാശേരിയില്‍ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകി. നവംബർ 11ന് നടക്കുന്ന പരീക്ഷണ പറക്കലിന് മുന്നോടി ആയാണ് ജലവിമാനം കൊച്ചിയിലെത്തിയത്.

ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും യാത്രാസമയത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സീപ്ലെയിന് സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ സജ്ജീകരിക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവക്ക് പുറമേ കോവളം, അഷ്‌ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങി വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുണ്ട്.

11ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ട്രയൽ റൺ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാന താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഫ്‌ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.