Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; നാലുപേർ നിരീക്ഷണത്തിൽ | Nalamidam
3 November 2026
Home Health വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; നാലുപേർ നിരീക്ഷണത്തിൽ

വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; നാലുപേർ നിരീക്ഷണത്തിൽ

ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരിയിൽ ഉന്നത തലയോഗം ചേരുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു

164

വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നാലുപേർ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ചൊവാഴ്‌ച ഉച്ചതിരിഞ്ഞ് വയനാട്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വയനാട് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരിയിൽ ഉന്നത തലയോഗം ചേരുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഷിഗെല്ല രോഗബാധ ഗൗരവമായി കാണുന്നുവെന്നും ആരോഗ്യമന്ത്രി ജില്ലയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി ഇടപെട്ടവർക്ക് ജാഗ്രത നിർദ്ദേശവും നൽകി.