എട്ടു മണിക്കൂർ ഉറങ്ങിയിട്ടും മാറാത്ത ക്ഷീണമോ? വില്ലൻ ‘സ്ലീപ് ഫ്രാഗ്മെന്റേഷൻ’ ആകാം

രാത്രിയിലുടനീളം ഉറക്കം ഇടയ്ക്കിടെ മുറിയുകയോ ഉറക്കചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്യുന്നതിനെയാണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ എന്ന് വിളിക്കുന്നത്.

ആരോഗ്യകരമായ ഒരു ജീവിതത്തിന് പോഷകാഹാരവും വ്യായാമവും പോലെതന്നെ പ്രധാനമാണ് സുഖകരമായ ഉറക്കവും. ഉറക്കത്തെ വെറുമൊരു വിശ്രമവേളയായി നാം കണക്കാക്കാറുണ്ടെങ്കിലും, ആ സമയത്തും നമ്മുടെ ശരീരം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണഗതിയിൽ ഒരു മുതിർന്ന വ്യക്തിക്ക് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്. എന്നാൽ, ആവശ്യത്തിന് ഉറങ്ങിയ ശേഷവും പകൽ സമയത്ത് അമിതമായ തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ‘സ്ലീപ് ഫ്രാഗ്മെന്റേഷൻ’ (Sleep fragmentation) എന്ന അവസ്ഥയാകാം.

രാത്രിയിലുടനീളം ഉറക്കം ഇടയ്ക്കിടെ മുറിയുകയോ ഉറക്കചക്രത്തിൽ മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്യുന്നതിനെയാണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ എന്ന് വിളിക്കുന്നത്. നിങ്ങൾ എട്ടു മണിക്കൂർ കിടക്കയിൽ ചിലവഴിച്ചാലും ഈ തടസ്സങ്ങൾ കാരണം ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ വരുന്നു. ഇതിന്റെ ഫലമായി രാവിലെ ഉണരുമ്പോൾ തന്നെ കഠിനമായ ക്ഷീണം അനുഭവപ്പെടുക, സാധാരണ നിലയിൽ ഇരിക്കാൻ പോലും കഫീൻ അടങ്ങിയ പാനീയങ്ങളെ ആശ്രയിക്കേണ്ടി വരിക, ഉച്ചകഴിഞ്ഞ് തളർച്ച തോന്നുക എന്നിവ സംഭവിക്കാം. കൂടാതെ, ‘ബ്രെയിൻ ഫോഗ്’ (Brain fog) അഥവാ ചിന്തകളിൽ വ്യക്തതയില്ലാത്ത അവസ്ഥയ്ക്കും ഇത് കാരണമാകുന്നു.

നമ്മുടെ ചില ദൈനംദിന ശീലങ്ങളാണ് ഉറക്കത്തിന്റെ താളം തെറ്റിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെയുള്ള മൊബൈൽ ഫോൺ ഉപയോഗം ഇത്തരത്തിൽ ഉറക്കം മുറിയാൻ പ്രധാന കാരണമാകുന്നുണ്ട്. ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള പ്രകാശം ശരീരത്തിൽ ഉറക്കത്തിന് സഹായിക്കുന്ന ‘മെലാടോണിൻ’ (Melatonin) എന്ന ഹോർമോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, ഉറങ്ങുന്നതിന് കുറഞ്ഞത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കേണ്ടതാണ്. കൂടാതെ വൈകി കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയും കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് നിയന്ത്രിക്കുകയും വേണം.

ഭക്ഷണക്രമവും ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഉറങ്ങുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുന്നത് പുളിച്ചുതികട്ടലും അസിഡിറ്റിയും ഒഴിവാക്കാൻ സഹായിക്കും. രാത്രി ഭക്ഷണത്തിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായ മസാല ചേർത്ത വിഭവങ്ങൾ എന്നിവ ഒഴിവാക്കി ദഹിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണം തിരഞ്ഞെടുക്കുക. തൈര്, പുളിയുള്ള പഴങ്ങൾ, അച്ചാർ, കിഴങ്ങുവർഗങ്ങൾ, മാംസം എന്നിവ രാത്രിയിൽ ഒഴിവാക്കുന്നതാണ് ഉചിതം. ചായക്കോ കാപ്പിക്കോ പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മനസ്സിനെ ശാന്തമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആഴത്തിലുള്ള ഉറക്കത്തിന് ഗുണകരമാണ്. ഇതിനായി മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടപ്പെട്ട പുസ്തകം വായിക്കുകയോ ചെയ്യാവുന്നതാണ്. ലൈറ്റുകൾ അണച്ച് ശാന്തമായ അന്തരീക്ഷം ഒരുക്കുന്നത് മെലാടോണിൻ ഉൽപാദനം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഉറക്കമെന്നത് വെറും സമയത്തിന്റെ കണക്കല്ല, മറിച്ച് തടസ്സങ്ങളില്ലാത്ത ഗുണനിലവാരമുള്ള വിശ്രമമാണെന്ന് തിരിച്ചറിയുക. ശരിയായ ശീലങ്ങളിലൂടെ ഉറക്കത്തെ ക്രമീകരിക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷം നിലനിർത്താൻ നിങ്ങളെ സഹായിക്കും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...