...
Home Health മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി പഠനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി പഠനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

അമ്മമാർക്കും ശിശുക്കൾക്കും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഇതുകാരണം ഉണ്ടാകില്ല

168

ബീഹാറിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി ഒരു പഠനം പുറത്തുവന്നു. എന്നാൽ പഠനത്തിലെ കണ്ടെത്തലുകൾ പൊതുജന ആരോഗ്യത്തിന് ഭീഷണിയല്ലെന്നും ബീഹാറിലെ സാമ്പിളുകളിൽ കണ്ടെത്തിയ യുറേനിയം ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയേക്കാൾ വളരെ താ‍ഴെയാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) അംഗവും മുതിർന്ന ശാസ്ത്രജ്ഞനുമായ ഡോ. ദിനേശ് കെ അസ്വാൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഹാവീർ കാൻസർ സൻസ്ഥാൻ ആൻഡ് റിസർച്ച് സെന്റർ, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി, ന്യൂഡൽഹിയിലെ എയിംസിലെ വിദഗ്‌ദർ എന്നിവർ നടത്തിയ പഠനത്തിലാണ് ബിഹാറിലെ മുലപ്പാലിൻ്റെ സാമ്പിളുകളിൽ 5 -പിപിബി (പാർട്ട്‌സ് പെർ ബില്യൺ) വരെ യുറേനിയം കണ്ടെത്തിയതായി പറയുന്നത്.

യുറേനിയത്തിൻ്റെ അംശം കണ്ടെത്തിയങ്കിലും അമ്മമാർക്കും ശിശുക്കൾക്കും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഇതുകാരണം ഉണ്ടാകില്ല. ആശങ്കക്കും കാരണമാകുന്ന സാഹചര്യം നിലവില്ലല്ലെന്നും ഡോ. അസ്വാൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം കുടിവെള്ളത്തിൽ യുറേനിയത്തിൻ്റെ അളവ് 30 പിപിബി ആണെന്നും ഇത് ബിഹാറിൽ കണ്ടെത്തിയതിൻ്റെ ആറിരട്ടി വരുമെന്നും പറയുന്നു. മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്ന യുറേനിയത്തിൻ്റെ ഭൂരിഭാഗവും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു, മുലപ്പാലിൽ വളരെ ചെറിയ അളവിൽ മാത്രമേ യുറേനിയത്തിൻ്റെ അംശം ഉണ്ടാകുന്നുള്ളൂവെന്നും പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.