...
Home News National ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

ടൂറിസം മേഖലയെ വളർത്തുന്നത് യുവതലമുറ; യൂത്തിന്റെ ട്രിപ്പ്‌ പ്ലാനിങ് കുടംബത്തോടൊപ്പമെന്ന് പഠനം

ഇന്ത്യയിലെ ജനസംഖ്യയിൽ 25 ശതമാനം ആളുകൾ ജെൻ ആൽഫ തലമുറയും, 30 ശതമാനം ജെൻ Z തലമുറയുമാണെന്നും ഇവർ യാത്രകളെ ഏറെ ആകർഷകരമായ രീതിയിൽ കാണുന്നവരാണെന്നും റിപ്പോർട്ട് പറയുന്നു.

225

ഇന്ത്യൻ കുടുംബങ്ങളിൽ അവധിക്കാല യാത്രകൾക്കായി ജെൻ Z, ജെൻ ആൽഫ തലമുറകൾ നേതൃത്വം നൽകുന്നതായി പുതിയ സർവേ റിപ്പോർട്ട്. 93 ശതമാനത്തിലേറെ യുവജനങ്ങൾ കുടുംബത്തോടൊപ്പമുള്ള ട്രിപ്പുകൾക്ക് പ്ലാൻ ചെയ്യുന്നതായാണ് ‘സ്മോൾ വോയ്‌സ്, ബിഗ് ചോയ്‌സസ്: ഹിൽട്ടൺ 2025 ട്രെൻഡ്സ് റിപ്പോർട്ട്’ എന്ന പഠനത്തിൽ വെളിപ്പെടുത്തുന്നത്.

റിപ്പോർട്ടിൽ ടൂറിസം മേഖലയെ വളർത്തുന്നതിൽ ഇന്ത്യയിലെ യുവതലമുറകൾ നിർണായക പങ്കുവഹിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കണ്ടെത്തൽ. യാത്രാ പ്ലാനിങ്, സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ് മുതലായവയിൽ പുതിയ തലമുറക്ക് അധികം സ്വാധീനമാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനൊപ്പം, 76 ശതമാനം ഇന്ത്യൻ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ താല്പര്യങ്ങൾക്കനുസരിച്ച് യാത്രാ സ്ഥലങ്ങൾ തീരുമാനിക്കുന്നവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യയിൽ 25 ശതമാനം ആളുകൾ ജെൻ ആൽഫ തലമുറയും, 30 ശതമാനം ജെൻ Z തലമുറയുമാണെന്നും ഇവർ യാത്രകളെ ഏറെ ആകർഷകരമായ രീതിയിൽ കാണുന്നവരാണെന്നും റിപ്പോർട്ട് പറയുന്നു. കുടുംബ യാത്രകളിൽ താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയവ കണ്ടെത്തുന്നതിലും യുവാക്കൾ തന്നെ കൂടുതൽ ഇടപെടുന്നതായി രേഖപ്പെടുത്തുന്നു.

പ്രതിവർഷം രണ്ടോ മൂന്നോ യാത്രകൾ യുവ തലമുറയിലെ കുട്ടികൾ നടത്തുന്നു. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനാണ് അവർ കൂടുതൽ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.