ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോർച്ച; അവകാശവാദവുമായി ഹാക്കർ

ബാങ്ക് അക്കൗണ്ട്, ഇ മെയില്‍, ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ്, സുരക്ഷാ ക്യാമറകള്‍ അടക്കമുള്ളയിലേക്ക് ലീക്കായ വിവരങ്ങള്‍ ഉപയോഗിച്ച് പ്രവേശിക്കാനുള്ള സാധ്യതയാണ് അപകട ഭീഷണിയുയര്‍ത്തുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്. വ്യത്യസ്തമായ 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തു എന്ന അവകാശവാദത്തോടെ ‘ഒബാമ‌കെയര്‍’ എന്ന ഹാക്കറാണ് രംഗത്തെത്തിയിരിക്കുന്നത് ‘റോക്ക്‌യൂ2024’ എന്ന ഡാറ്റാബേസിലൂടെയാണ് പാസ്‌വേഡുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ച്ചയാണിത് എന്ന് ഗവേഷകര്‍ പറയുന്നു. ഏറെ വര്‍ഷങ്ങളെടുത്ത് ചോര്‍ത്തിയ പാസ്‌വേഡ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് അനുമാനം. മുമ്പും റോക്ക്‌യൂ പാസ്‌വേഡുകള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റാബേസും എന്നാണ് സൂചന. ഇങ്ങനെ ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍ മുമ്പും ഒബാമകെയര്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ല്‍ റോക്ക്‌യൂ2021 എന്ന പേരില്‍ 8.4 ബില്യണ്‍ പാസ്‌വേഡുകള്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും ഇതിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ശേഷം 2024 വരെയുള്ള പാസ്‌വേഡുകളാണ് ഇപ്പോള്‍ ഹാക്കര്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് സൂചന. പാസ്‌വേഡ് ചോര്‍ച്ച വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും എന്ന ആശങ്കയുണ്ടാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ബാങ്ക് അക്കൗണ്ട്, ഇ മെയില്‍, ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ്, സുരക്ഷാ ക്യാമറകള്‍ അടക്കമുള്ളയിലേക്ക് ലീക്കായ വിവരങ്ങള്‍ ഉപയോഗിച്ച് പ്രവേശിക്കാനുള്ള സാധ്യതയാണ് അപകട ഭീഷണിയുയര്‍ത്തുന്നത്.

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പിക്കാനായുള്ള പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പല തരത്തിലുള്ള ഡാറ്റ ചോര്‍ച്ചകള്‍ ഇന്‍റര്‍നെറ്റ് ലോകത്ത് മുമ്പും വലിയ ഭീഷണിയായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ഉള്‍പ്പടെ ബാധിക്കുന്ന വിഷയമാണിത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

ഗ്രൗണ്ട് ക്യാമ്പയിൻ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് ക്യാമ്പയിൻ. സാമൂഹിക പ്രശ്‌നങ്ങളുടെ വീഡിയോ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

ഗ്രൗണ്ട് ക്യാമ്പയിൻ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന...

സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കും; അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് ഇഡി

എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിൻ്റെ അനധികൃത...

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

കടലൂരിൽ 25 വയസ്സുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില...

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്; അതിനൊരു ചരിത്രമുണ്ട്

| എമ്മെസ് ഷൈജു ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ...

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ ‘ബ്ലൂ മൂൺ” ; മെയ് 31-ന് അപൂർവ ദൃശ്യം തേടി വാനനിരീക്ഷകർ

വാനനിരീക്ഷകർക്കും ആകാശപ്രേമികൾക്കും ആനന്ദക്കാഴ്ചയൊരുക്കിക്കൊണ്ട് ഈ ആഴ്ച അവസാനം അപൂർവമായ 'ബ്ലൂ മൂൺ' ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ കലണ്ടർ മാസത്തിൽ...

സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ VD- മോഡി ആക്ഷേപം: മുഖ്യമന്ത്രി

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഞ്ചു ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും....

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് ഹാൻഡിൽ അൺബ്ലോക്ക് ചെയ്യുന്നത് പരിശോധിക്കണം: ഡൽഹി ഹൈക്കോടതി

ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി...