“മനസ് ഒന്നിലും നില്‍ക്കുന്നില്ല”; ബ്രെയിന്‍ ഫോഗ് ഉണ്ടായിട്ടില്ലേ? ഇതാണ് കാര്യം

ഒന്നുമില്ലെങ്കിലും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും മൂഡ് കളയുകയും ചെയ്യുന്ന ഒന്നാണിത്

ഓര്‍മയും ഏകാഗ്രതയും ഭാവനയും താത്കാലികമായി എങ്കിലും നഷ്‌ടപ്പെട്ടത് പോലെ തോന്നാറുണ്ടോ? ഒന്നിലും ഉറച്ച് നില്‍ക്കാതെ മനസ് അലയുക, ചിന്തകള്‍ക്ക് ഒരു വ്യക്തതയും ഇല്ലാതിരിക്കുക, ഒന്നിനും മൂഡില്ലാതിരിക്കുക, ക്രിയേറ്റീവാകാന്‍ പറ്റാതിരിക്കുക തുടങ്ങിയവ ചില ദിവസങ്ങളില്‍ ഉണ്ടാകാറില്ലേ? ബ്രെയിന്‍ ഫോഗ് എന്നാണ് ഈ അവസ്ഥകളെയെല്ലാം ചേര്‍ത്ത് വിളിക്കുന്നത്.

ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെങ്കിലും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും മൂഡ് കളയുകയും ചെയ്യുന്ന ഒന്നാണിത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്, ചില പ്രത്യേക തരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക്, കീമോ തെറാപ്പി ചെയ്യുന്നവര്‍ക്ക്, പ്രമേഹം ഉള്ളവര്‍ക്ക് ഒക്കെ ബ്രെയിന്‍ ഫോഗ് അവസ്ഥയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് എങ്ങനെ പരിഹരിക്കാം.

ബ്രെയിന്‍ ഫോഗിൻ്റെ പ്രധാന ലക്ഷണങ്ങള്‍

ഏകാഗ്രതയില്ലായ്‌മ, വല്ലാത്ത ആശയക്കുഴപ്പങ്ങളില്‍ പെട്ടുപോകുക, മനസിനും ശരീരത്തിനും തോന്നുന്ന തളര്‍ച്ച, മറവി, ഓര്‍മകളും ചിന്തകളും മുറിഞ്ഞുപോകുന്നത് പോലെ തോന്നുക, മനസ് വല്ലാതെ ക്ഷീണിച്ച് അവശമായതുപോലെ തോന്നുക, സംസാരിക്കുമ്പോള്‍ കൃത്യമായ വാക്കുകള്‍ കിട്ടാത്തതുപോലെ തോന്നുക,
എന്തെങ്കിലും ചിന്തിച്ചോ മനസിലാക്കിയോ എടുക്കാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുക, മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാനോ കൃത്യമായി ഉത്തരം കൊടുക്കാനോ പറ്റാതെ വരിക.

ബ്രെയിന്‍ ഫോഗിൻ്റെ ചില കാരണങ്ങള്‍ ഇതാണ്

ഉറക്കക്കുറവ്, ഫോണിൻ്റെ അമിതമായ ഉപയോഗം, പ്രമേഹം, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍, വിഷാദരോഗം, ഓട്ടിസം അല്ലെങ്കില്‍ എഡിഎച്ച്ഡി, പ്രസവ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കീമോതെറാപ്പി, പോഷകാഹാരക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയവയാണ്. കൊവിഡ് വന്നുപോയവര്‍ക്ക് കൂടുതലായി ബ്രെയിന്‍ ഫോഗുണ്ടാകാന്‍ സാധ്യതയുണ്ട്.

ബ്രെയിന്‍ ഫോഗിന് ലളിത പരിഹാരം

ബ്രെയിന്‍ ഫോഗിന് എല്ലാവര്‍ക്കും പറ്റുന്ന ഒരു പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലേയും യുഎസിലേയും ശാസ്ത്രജ്ഞര്‍. ഒരു ഇഗ്നൈറ്റ് പഠനം 65 മുതല്‍ 80 വയസുവരെയുള്ളവരില്‍ നടത്തിയ വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്.

അരമണിക്കൂര്‍ എന്തെങ്കിലും വിധത്തിലുള്ള വ്യായാമം ചെയ്യുകയാണ് ഇതിനുള്ള പരിഹാരം. ഇത് ചിലപ്പോള്‍ അരമണിക്കൂര്‍ നടത്തമാകാം. പടിക്കെട്ടുകള്‍ കയറുന്നതാകാം. അല്ലെങ്കില്‍ ജിമ്മില്‍ പോയുള്ള വ്യായാമമാകാം. ചെറുതായൊന്ന് വിയര്‍ത്ത് വന്നാല്‍ ബ്രെയിന്‍ ഫോഗ് മാറുമെന്നാന്നാണ് പഠനം നിര്‍ദേശിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...