25 November 2026
Home News Kerala തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആകെ സ്ഥാനാര്‍ഥികള്‍ 98451

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആകെ സ്ഥാനാര്‍ഥികള്‍ 98451

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത്

328

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധന കഴിഞ്ഞതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്‌മ പരിശോധനയില്‍ തള്ളിയത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയത്.

തിരുവനന്തപുരത്ത് 527 നോമിനേഷനുകളും കോട്ടയത്ത് 401 നോമിനേഷനും തള്ളി. ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഉടൻ ലഭ്യമായുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.