ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് ലംഘനം; വമ്പൻ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

നിലവില്‍ ആല്‍ഫബെറ്റ്, ആപ്പിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ബൈറ്റ് ഡാന്‍സ് എന്നീ ആറ് കമ്പനികളാണ് ഡിഎംഎയ്ക്ക് കീഴില്‍ വരുന്നത്.

ആപ്പിള്‍, മെറ്റ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് ലംഘിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് ഏഴിന് പ്രാബല്യത്തില്‍ വന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് നിയമത്തിന് കീഴില്‍ വരുന്ന ആദ്യത്തെ കേസാണിതെന്ന പ്രത്യേകതയുമുണ്ട്.

നിലവില്‍ ആല്‍ഫബെറ്റ്, ആപ്പിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ബൈറ്റ് ഡാന്‍സ് എന്നീ ആറ് കമ്പനികളാണ് ഡിഎംഎയ്ക്ക് കീഴില്‍ വരുന്നത്. ഈ കമ്പനികള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ വാര്‍ഷിക വിറ്റുവരവിന്റെ 10% പിഴയായി നല്‍കേണ്ടി വരും.

എന്നാൽ ഈ ആറ് സ്ഥാപനങ്ങളുടെയും ആസ്ഥാനം യൂറോപ്യന്‍ യൂണിയനിലല്ല. ബൈറ്റ് ഡാന്‍സിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ബെയ്ജിങ്ങിലും മറ്റ് അഞ്ചു കമ്പനികളുടേത് അമേരിക്കയിലുമാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ മൂന്ന് കമ്പനികള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. കമ്പനിയുടെ സമ്മത പത്രം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കമ്പനികള്‍ ചോദ്യം ചെയ്യലിനെ നേരിടുന്നത്. നേരത്തെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്‌പോട്ടിഫൈ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനെതിരെ 180 കോടി യൂറോ പിഴ ചുമത്തിയിരുന്നു.

ആപ്പിള്‍, സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുത്തകയാക്കിയെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. അതേസമയം അന്വേഷണത്തില്‍ സഹകരിക്കുമെന്നും കമ്പനി ഡിജിറ്റല്‍ മാര്‍ക്കറ്റ് നിയമം പാലിക്കുന്നുണ്ടെന്നതില്‍ വിശ്വാസമുണ്ടെന്നും ആപ്പിള്‍ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുന്നതിനും യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് സ്വകാര്യതയും സുരക്ഷാ പരിരക്ഷകള്‍ നല്‍കുന്നതിനും ആപ്പിള്‍ വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വക്താവ് പറയുന്നു.

നിലവില്‍ അഞ്ച് കാര്യങ്ങളാണ് യൂറോപ്യന്‍ യുണിയന്റെ അന്വേഷണ പരിധിയിലുള്ളത്. ആപ്പിളും ആല്‍ഫബറ്റും ഉപയോക്താക്കളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനും കരാറുകള്‍ ഉണ്ടാക്കാനും ആപ്പുകളെ അനുവദിക്കുന്നുണ്ടോ, ഉപയോക്താക്കള്‍ക്ക് ആവശ്യമായ ചോയിസുകള്‍ ആപ്പിള്‍ നല്‍കുന്നുണ്ടോ, പരസ്യങ്ങള്‍ കാണുമ്പോള്‍ ഡാറ്റ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മെറ്റ പണം ആവശ്യപ്പെടുന്നുണ്ടോ, ഒരു കാര്യം തിരയുമ്പോള്‍ സ്ഥാപനത്തിന്റെ സ്വന്തം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗൂഗിള്‍ മുന്‍ഗണന നല്‍കുന്നുണ്ടോ തുടങ്ങിയവയാണ് അവ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...