കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി തിരിച്ചെത്തി; കൊലക്കുറ്റത്തിന് അറസ്റ്റിലായ നാലുപേര്‍ ഒന്നര വര്‍ഷമായി ജയിലില്‍

പോലീസ് സ്റ്റേഷനിലെത്തി താന്‍ ജീവനോടെയുണ്ടെന്ന് യുവതി മൊഴി നല്‍കി

യുവതിയുടേതെന്ന് കരുതിയ മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി ഒന്നരവര്‍ഷം കഴിഞ്ഞപ്പോൾ ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തി. മധ്യപ്രദേശിലെ മണ്ഡ്‌സൗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ലളിതാ ഭായ് എന്ന യുവതിയാണ് വീട്ടിലേക്ക് വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തിയത്.

പോലീസ് സ്റ്റേഷനിലെത്തി താന്‍ ജീവനോടെയുണ്ടെന്ന് യുവതി മൊഴി നല്‍കി. ലളിതാ ഭായിയെ കൊലപ്പെടുത്തി എന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് ലളിതാ ഭായ് തൻ്റെ ഗ്രാമത്തിലേക്ക് തിരികെ എത്തിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്‌തു.

ലളിതയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ രൂപസാദൃശ്യമുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. മൃതദേഹത്തിൻ്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു.

കൈയ്യിലെ ടാറ്റുവും കാലിലെ കറുത്ത ചരടും കണ്ട ലളിതയുടെ പിതാവ് രമേഷ് നാനുറാം ബഞ്ചത ഇത് ലളിതയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവര്‍ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വരുമാനമുണ്ടെങ്കിലും വീട് കിട്ടാനില്ല; ജപ്പാനിൽ വിദേശികൾക്ക് വാടകവീട് ലഭിക്കാൻ എന്തുകൊണ്ട് ഇത്ര ബുദ്ധിമുട്ട്?

ടോക്കിയോ: യുഎസ്, കാനഡ തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരവരുമാനം, നല്ല ക്രെഡിറ്റ് സ്കോർ, തൃപ്തികരമായ പശ്ചാത്തല പരിശോധന എന്നിവയുണ്ടെങ്കിൽ വാടകയ്ക്ക് വീട് കണ്ടെത്തുന്നത് താരതമ്യേന...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

വരുമാനമുണ്ടെങ്കിലും വീട് കിട്ടാനില്ല; ജപ്പാനിൽ വിദേശികൾക്ക് വാടകവീട് ലഭിക്കാൻ എന്തുകൊണ്ട് ഇത്ര ബുദ്ധിമുട്ട്?

ടോക്കിയോ: യുഎസ്, കാനഡ തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരവരുമാനം, നല്ല ക്രെഡിറ്റ് സ്കോർ, തൃപ്തികരമായ പശ്ചാത്തല പരിശോധന...

“24 വർഷം കൊണ്ട് കെട്ടിപ്പടുത്ത പ്രതിച്ഛായ രണ്ടാഴ്ചയിൽ തകർന്നു”; ജന്തർ മന്തർ പ്രതിഷേധങ്ങളെ പ്രശംസിച്ച് അരുന്ധതി റോയ്

ജന്തർ മന്തറിൽ യുവാക്കൾ നയിച്ച പ്രതിഷേധങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘകാല രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി എഴുത്തുകാരിയും...

40 ദിവസം ഗുഹയിൽ; സമയബോധം നഷ്ടപ്പെട്ട് ഗവേഷണ സംഘം

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 40 ദിവസം ഗുഹയിൽ കഴിഞ്ഞ സന്നദ്ധപ്രവർത്തകർക്ക് സമയബോധം നഷ്ടമായതായി ഫ്രാൻസിൽ നടത്തിയ അപൂർവ ഗവേഷണം....

പത്ര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് പാകിസ്ഥാൻ; വിദേശ മാധ്യമങ്ങൾക്ക് എൻഒസി നിർബന്ധമാക്കി

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനങ്ങൾക്കും പത്രപ്രവർത്തകർക്കും മേൽ കർശന നിയന്ത്രണങ്ങളുമായി പാക് സർക്കാർ. രാജ്യത്തെ മൂന്ന് പ്രധാന...

അച്ചടക്ക ലംഘനവും കൊള്ളയടിക്കലും; പശ്ചിമ ബംഗാളിൽ 22 ബിജെപി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തു

പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശക്തമായ സംഘടനാ നടപടികളിലേക്ക്. കൊള്ളയടിക്കലും അച്ചടക്ക ലംഘനവും ആരോപിച്ച്...

യുഎസ്- ചൈന വ്യാപാര യുദ്ധം മുറുകുന്നു: ആറ് അമേരിക്കൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ചൈന

അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് യുഎസിനെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി ചൈന. ദേശീയ സുരക്ഷാ കാരണങ്ങളും സിൻജിയാങ്...

ലക്ഷദ്വീപ് പണ്ടാരഭൂമി കേസ്; ഭരണകൂടത്തിന് കനത്ത തിരിച്ചടി, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനായി...

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് ലോ അക്കാദമി ഡയറക്ടര്‍; എതിര്‍പ്പുമായി ലോയേഴ്‌സ് യൂണിയന്‍

തിരുവനന്തപുരം സ്വകാര്യ ലോ അക്കാദമി ഡയറക്ടറും ഹൈക്കോടതി അഭിഭാഷകനുമായ നാഗരാജ് നാരായണനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI)...