Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ചാറ്റിങ് കൂടുതൽ സുരക്ഷിതമാക്കാൻ ‘എക്സ് നമ്പറുകൾ’ എത്തി: ഫോളോ ചെയ്യാത്തവർക്കും ഇനി നേരിട്ട് സന്ദേശമയക്കാം | Nalamidam
25 October 2026
Home News ചാറ്റിങ് കൂടുതൽ സുരക്ഷിതമാക്കാൻ ‘എക്സ് നമ്പറുകൾ’ എത്തി: ഫോളോ ചെയ്യാത്തവർക്കും ഇനി നേരിട്ട് സന്ദേശമയക്കാം

ചാറ്റിങ് കൂടുതൽ സുരക്ഷിതമാക്കാൻ ‘എക്സ് നമ്പറുകൾ’ എത്തി: ഫോളോ ചെയ്യാത്തവർക്കും ഇനി നേരിട്ട് സന്ദേശമയക്കാം

സാധാരണയായി ഒരാൾ ഇൻബോക്സ് ക്ലോസ് ചെയ്തിടുകയാണെങ്കിൽ ലഭിക്കുന്ന സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ പുതിയ എക്സ് നമ്പർ നൽകുന്നതിലൂടെ സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളിലേക്ക് പോകുന്നതിന് പകരം നേരിട്ട് ഇൻബോക്സിലേക്ക് തന്നെ എത്തിച്ചേരും.

194

എക്സ് (X) പ്ലാറ്റ്‌ഫോമിലെ ചാറ്റിങ് ആശയവിനിമയം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി എക്സ് പുതിയ ‘എക്സ് നമ്പറുകൾ’ (X numbers) എന്ന ഫീച്ചർ അവതരിപ്പിച്ചു. ഉപയോക്താക്കൾ പരസ്പരം ഫോളോ ചെയ്യുന്നില്ലെങ്കിൽ പോലും നേരിട്ട് മെസ്സേജ് അയക്കാനും വിളിക്കാനും സഹായിക്കുന്ന ഒരു സ്വകാര്യ കോഡാണ് (private code) ഇത്. എന്നാൽ എക്സ് നമ്പർ എന്നത് ഒരു സാധാരണ ഫോൺ നമ്പറോ ചാറ്റ് സേഫ്റ്റി നമ്പറോ അല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സാധാരണയായി ഒരാൾ ഇൻബോക്സ് ക്ലോസ് ചെയ്തിടുകയാണെങ്കിൽ ലഭിക്കുന്ന സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ പുതിയ എക്സ് നമ്പർ നൽകുന്നതിലൂടെ സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളിലേക്ക് പോകുന്നതിന് പകരം നേരിട്ട് ഇൻബോക്സിലേക്ക് തന്നെ എത്തിച്ചേരും. കൂടാതെ, ഉപയോക്താക്കൾ മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ള കോൾ സെറ്റിങ്സിന് വിധേയമായി വിളിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ പുതിയ കോഡ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കോഡ് മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനും ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പൂർണമായി ഓഫാക്കാനും സൗകര്യമുണ്ട്. നമ്പർ കൂടുതൽ ആളുകളിലേക്ക് എത്തിയെന്ന് തോന്നിയാൽ അത് റീഫ്രഷ് ചെയ്ത് പുതിയ കോഡ് നിർമിക്കാനും കഴിയുമെന്നതിനാൽ അനാവശ്യ ശല്യങ്ങളെക്കുറിച്ചുള്ള ആശങ്ക വേണ്ടതില്ല.

വളരെ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ സ്വന്തം അക്കൗണ്ടിൽ സജ്ജീകരിക്കാൻ സാധിക്കും. ഇതിനായി എക്സ് ചാറ്റ് തുറന്ന് ചാറ്റ് പിൻ നൽകിയ ശേഷം, ഇൻബോക്സ് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ‘നമ്പർ’ എന്നത് തിരഞ്ഞെടുത്ത് ഈ ഫീച്ചർ ഓൺ ചെയ്യാം.