‘യൂട്യൂബ് നോട്ട്‌സ്’ അവതരിപ്പിക്കാൻ യൂട്യൂബ്; ലക്ഷ്യം വ്യാജ വീഡിയോ തടയൽ

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നോട്ടുകള്‍ വീഡിയോകള്‍ക്ക് താഴെ കുറിക്കാനാകൂ. ഇതിന്‍റെ പ്രയോജനവും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തി നോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും.

ഡീപ് ഫേക്ക് അടക്കമുള്ള വ്യാജ വീഡിയോകള്‍ക്കും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍ സാമൂഹ്യ മാധ്യമമായ യൂട്യൂബിന്‍റെ പുതിയ നീക്കം. മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (പഴയ ട്വിറ്റര്‍) കമ്മ്യൂണിറ്റി നോട്ട് പോലെ ‘യൂട്യൂബ് നോട്ട്‌സ്’ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. ഇതോടെ വീഡിയോകള്‍ക്ക് താഴെ ദൃശ്യങ്ങളുടെ വസ്‌തുത വെളിവാക്കിക്കൊണ്ട് വിശദമായ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനാകും.

വീഡിയോകള്‍ കബളിപ്പിക്കുന്നതാണോ എന്ന് കാഴ്ചക്കാര്‍ക്ക് മനസിലാകാന്‍ ഇത്തരം നോട്ടുകള്‍ സഹായിക്കും. യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്ന ആവശ്യം നാളുകളായുണ്ട്. ട്വിറ്റര്‍ അവതരിപ്പിച്ച ‘കമ്മ്യൂണിറ്റി നോട്ട്’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ മാതൃകയില്‍ നോട്ട്‌സുമായി രംഗപ്രവേശം ചെയ്യുകയാണ് യൂട്യൂബ്.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നോട്ടുകള്‍ വീഡിയോകള്‍ക്ക് താഴെ കുറിക്കാനാകൂ. ഇതിന്‍റെ പ്രയോജനവും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തി നോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. എന്താണ് വീഡിയോയുടെ പശ്‌ചാത്തലം, അര്‍ഥം, വസ്‌തുത തുടങ്ങിയവ ഇത്തരം നോട്ടുകളിലൂടെ വായിക്കാം.

എങ്കിലും തുടക്കത്തില്‍ 100% കിറുകൃത്യമായ നോട്ടുകള്‍ ചിലപ്പോള്‍ ലഭിച്ചേക്കില്ല എന്ന് യൂട്യൂബ് തന്നെ പറയുന്നു. യൂട്യൂബ് നോട്ട്‌സ് കുറിക്കാന്‍ യോഗ്യരായ കോണ്‍ട്രിബ്യൂട്ടര്‍മാര്‍ക്ക് മെയിലിലൂടെയും ക്രിയേറ്റര്‍ സ്റ്റുഡിയോ വഴിയുമാകും ക്ഷണം ലഭിക്കുക.

വളരെ സജീവമായ യൂട്യൂബ് ചാനലുകളുള്ളവരെയും യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് കൃത്യമായി പാലിക്കുന്നവരെയുമാണ് ഇതിനായി തെരഞ്ഞെടുക്കുക. വരും ആഴ്‌ചകളില്‍ അമേരിക്കയിലെ യൂട്യൂബ് കാഴ്‌ചക്കാര്‍ക്ക് നോട്ട്സ് കണ്ടുതുടങ്ങും. നോട്ട്‌സ് സഹായകമായോ എന്ന് കാഴ്‌ചക്കാരന് രേഖപ്പെടുത്താന്‍ അവസരമുണ്ടാകും. യൂട്യൂബ് നോട്ട്‌സിന്‍റെ നിലവാരം എത്രത്തോളമുണ്ട് എന്ന് കാഴ്‌ചക്കാര്‍ക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനവും ഭാവിയില്‍ പ്രതീക്ഷിക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ...

Keep exploring...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

More News

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 'ഗേറ്റ്‌സ് ഓഫ്...

കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക 1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി....

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...