10 March 2026

ഇനി ‘പരസ്യങ്ങള്‍ വാട്‌സ്ആപ്പിലും’ വരും; മെറ്റ പുതിയ അപ്ഡേറ്റുമായി

വാട്‌സ്ആപ്പിൻ്റെ ഔദ്യോഗിക ബ്ലോഗിലൂടെ ആണ് ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്

വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ ഇനിമുതല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകള്‍. വാട്‌സ്ആപ്പിൻ്റെ ഔദ്യോഗിക ബ്ലോഗിലൂടെ ആണ് ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്. രാജ്യം, ഭാഷ തുടങ്ങിയ വിവരങ്ങളാകും പരസ്യങ്ങളായി എത്തുക.

പരസ്യത്തിന് പുറമെ ഉപയോക്താക്കള്‍ക്ക് മാസംതോറും പണമടച്ച് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും വരും അപ്‌ഡേറ്റില്‍ ലഭ്യമാകും. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേഗത്തില്‍ അപ്ഡേറ്റുകള്‍ ലഭിക്കാനും, കൂടുതല്‍ ആളുകളിലേക്ക് ചാനല്‍ എത്തിക്കുന്നതിനായി അഡ്‌മിനുകള്‍ക്ക് പ്രൊമോട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.

2018 മുതല്‍ തന്നെ വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെറ്റ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വരുന്നത്.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉള്ളതുപോലെ സ്റ്റോറിക്കുള്ളിൽ ആയിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. സ്വകാര്യ ചാറ്റുകളിലോ, ഗ്രൂപ്പ് ചാറ്റുകളിലോ പരസ്യങ്ങള്‍ വരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉപയോക്താവിൻ്റെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റ അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ വരുന്ന പരസ്യങ്ങളെ സ്വാധീനിക്കും. ഉപയോക്താവിൻ്റെ സ്വകാര്യ വിവരങ്ങളോ നമ്പറോ പരസ്യ കമ്പനികള്‍ക്ക് നല്‍കില്ലെന്നും മെറ്റ ഉറപ്പ് നല്‍കുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News