10 March 2026

രാജീവ്‌ ചന്ദ്രശേഖറിന് വേണ്ടി ശോഭന രംഗത്ത് വരുമ്പോൾ

നിലവിൽ സിനിമയും കലയും ആണ് മനസ്സിൽ എന്നും ഭാവിയിലെ കാര്യങ്ങൾ ഇപ്പോൾ പറയാൻ ആകില്ല എന്നുമായിരുന്നു ശോഭനയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേരളാ സന്ദർശന പരിപാടിയിൽ സംസാരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ഒട്ടാകെ വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നടി ശോഭന ഇപ്പോൾ തന്റെ രാഷ്ട്രീയ നയം വ്യക്തമാക്കിയിരിക്കുകയാണ്. പ്രസ്തുത പരിപാടിയിൽ ഒരു നടി എന്ന നിലയിൽ അതിഥി ആയാണ് പങ്കെടുത്തത് എന്ന പലരുടെയും വാദത്തെ തള്ളി കളയുന്ന രീതിയിൽ ആണ് നിലവിൽ നടി ശോഭന തിരുവനന്തപുരം ബി ജെ പി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ബിജെപി രാഷ്ട്രീയത്തിനൊപ്പം എന്ന വലിയ അഭ്യൂഹങ്ങൾക്കിടെയാണ് ശോഭന തിരുവനന്തപുരത്തെത്തിയതും രാജീവ് ചന്ദ്രശേഖറിന് വിജയാശംസ നേര്‍ന്നതും. നാളെ തിരുവനന്തപുരം വെച്ച് നടക്കുന്ന എൻ ഡി എ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാൻ ആണ് നടി ശോഭന തിരുവനന്തപുരം എത്തിയത്. പ്രസ്തുത പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായി എത്തും.

ഇത്തവണ സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെയായിരുന്നു ശോഭനയുടെ പ്രതികരണം. നിലവിൽ സിനിമയും കലയും ആണ് മനസ്സിൽ എന്നും ഭാവിയിലെ കാര്യങ്ങൾ ഇപ്പോൾ പറയാൻ ആകില്ല എന്നുമായിരുന്നു ശോഭനയുടെ പ്രതികരണം.

നെയ്യാറ്റിൻകര ടിബി ജംങ്ഷനിൽ നിന്നു തുടങ്ങിയ റോഡ് ഷോയിലും ശോഭന തിളങ്ങി നിന്നു. അവസാന റൗണ്ട് പ്രചാരണത്തിലേക്ക് എത്തുമ്പോൾ കളി മാറ്റി കളം പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് എൻ ഡി എ. വലിയ താരനിരകളും പ്രമുഖരുമാണ് ബി ജെ പി സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് വരുന്നത്.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News