28 December 2024

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു

കേരള സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായ ആളുകൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽ നിന്ന്‌ തിരിച്ചു പിടിക്കുക. ക്ഷീരവികസന വകുപ്പിൽ പാർട്ട്ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്‌തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്‌തത്.

റവന്യു വകുപ്പിലെ ക്ലർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്‌തികകളിലായി 34 പേർക്കെതിരെ നടപടിയെടുത്തു. സർവേ വകുപ്പിൽ സർവേയർ, ഡ്രാഫ്റ്റ്സ്‌മാൻ, പാർട്ട് ടൈം സ്വീപ്പർ തസ്‌തികകളിൽ ജോലി ചെയ്യുന്ന നാല് പേർക്കെതിരെയാണ്‌ നടപടി. ഇവർ അനർഹമായി കൈപ്പറ്റിയത്‌ ആകെ 10,46,400 രൂപയാണ്‌.

ഈ തുക 18 ശതമാനം പലിശസഹിതം തിരിച്ചു പിടിക്കാൻ വിവിധ വകുപ്പുകളിലായുള്ള 1458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവർക്കെതിരെയുള്ള നടപടികൾ അതത്‌ വകുപ്പുകൾ ആരംഭിച്ചത്.

മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. അനർഹമായി പെൻഷൻ തട്ടിയെടുത്തവർക്ക് എതിരെ കർശന നടപടി എടുക്കുന്നതിനൊപ്പം അർഹരായവർക്ക്‌ പെൻഷൻ ഉറപ്പു വരുത്തുകയാണ്‌ സർക്കാർ ലക്ഷ്യം.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കർഷക നേതാവ് ദല്ലേവാളിൻ്റെ ആരോഗ്യനില ഗുരുതരം; പഞ്ചാബ് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

0
ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. നവംബർ 26നാണ് അദ്ദേഹത്തിൻ്റെ മരണം വരെയുള്ള...

ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുള്ള കുടുംബ ചിത്രം പങ്കുവെച്ചു; ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് സൈബര്‍ ആക്രമണം

0
ലിവര്‍പൂളിൻ്റെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുള്ള കുടുംബചിത്രം പങ്കുവെച്ചതിന് ഒരു കൂട്ടം ആരാധകരുടെ സൈബര്‍ ആക്രമണം. ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ട് ഭാര്യയ്ക്കും പെണ്മക്കള്‍ക്കും...

അദാനി ഷെയർ ഓർഡർ ലഭിച്ച ഉടനെ ഓഹരി വിപണി റോക്കറ്റ് പോലെ ഉയർന്നു; അപ്പർ സർക്യൂട്ട് ആരംഭിച്ചു

0
ഡിസംബർ 27ന് ഓഹരി വിപണിയുടെ തുടക്കത്തിനും അവസാനത്തിനും ഇടയിൽ പ്രത്യേക സംഭവങ്ങൾ ഉണ്ടായി. രാവിലെ സെൻസെക്‌സ് 78,947ൽ തുറന്നെങ്കിലും വിപണി ക്ലോസ് ചെയ്‌തതോടെ 78,699ലേക്ക് ഇടിഞ്ഞു. ഈ ഇടിവുണ്ടായിട്ടും ഒരു സർക്കാർ കമ്പനിയുടെ...

എടിഎമ്മിലേക്ക് പണവുമായി എത്തിയ വാഹനത്തിലെ 50ലക്ഷം കവർച്ച; അറസ്റ്റിലായ സംഘത്തലവൻ ജയിലിൽ

0
കാസര്‍കോട്, ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ അറസ്റ്റിലായ കൊള്ളത്തലവന്‍ ജയിലിലായി. തമിഴ്‌നാട് ട്രിച്ചി രാംജിനഗര്‍ ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണനെയാണ്...

സായിദ് ഖാൻ എങ്ങനെയാണ് അല്ലു അർജുൻ, പ്രഭാസ്, രൺബീർ എന്നിവരേക്കാൾ ആസ്‌തിയുള്ള സമ്പന്നനായത്?

0
'ചുരാ ലിയ ഹേ തുംനേ' എന്ന ചിത്രത്തിലൂടെ സായിദ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ വലിയ കാര്യം അദ്ദേഹം ഡബ്ബ് ചെയ്യപ്പെട്ടു. മെയിൻ ഹൂ നയിൽ ഷാരൂഖ് ഖാനൊപ്പമുള്ള രണ്ടാമത്തെ നായക വേഷം...

കൊവിഡ് ലാബ് ചോർച്ച തെളിവുകൾ; ചാര മേധാവികൾ എഫ്ബിഐയെയും ശാസ്ത്രജ്ഞരെയും നിശബ്‌ദരാക്കി

0
ലാബ് ചോർച്ചയിൽ നിന്നാണ് കൊവിഡ്-19 ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകളുള്ള എഫ്ബിഐ പ്രസിഡൻ്റ് ബൈഡനെ അറിയിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതായി ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലാബ് ചോർച്ചയാണ് ഏറ്റവും സാധ്യതയുള്ള കാരണം എന്ന്...

Featured

More News