1 January 2025

12 വിവാഹങ്ങളും 102 കുട്ടികളും; ഉഗാണ്ടയിലെ മൂസ ഹസാഹ്യകസേരയുടെ വിവാദ ജീവിതം

1972-ൽ തന്റെ ആദ്യ വിവാഹം കഴിച്ച മൂസ, 50 വയസ്സുള്ള സാന്ദ്ര നാബ്‌വയറെന്ന മകളുടെ പിതാവാണ്. 35 വയസ്സുള്ള തന്റെ ഏറ്റവും പുതിയ ഭാര്യയോടൊപ്പമാണ് മൂസ ഇപ്പോൾ ജീവിക്കുന്നത്.

70 വയസ്സുള്ള ഉഗാണ്ടക്കാരനായ മൂസ ഹസാഹ്യകസേര തന്റെ ജീവിതത്തിലൂടെ ഒരു വിചിത്ര റെക്കോർഡാണ് നേടിയത്. 12 തവണ വിവാഹിതനായ മൂസ 102 കുട്ടികളുടെ പിതാവാണ്. കൂടാതെ 578 പേരക്കുട്ടികളുമുണ്ട്. കിഴക്കൻ ഉഗാണ്ടയിലെ മുകിസ ഗ്രാമത്തിൽ താമസിക്കുന്ന മൂസയുടെ ജീവിതം ശ്രദ്ധേയമാകുന്നത് ട്രാവൽ വ്‌ളോഗറായ കൈലാഷ് മീണയുടെ ഒരു വീഡിയോയിലൂടെയാണ്.

കൈലാഷ് മീണ “ലോകത്തിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള വ്യക്തി” എന്ന പേരിൽ മൂസയെ പരിചയപ്പെടുത്തി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ പലരും ഇതിനെ ഹാസ്യരൂപത്തിൽ കാണുകയും കമന്റുകളിടുകയും ചെയ്തു. എന്നാൽ മൂസയുടെ യഥാർത്ഥ ജീവിതം പട്ടിണിയുടെയും പരിവട്ടത്തിന്റെയും നിഴലിലാണ്.

1972-ൽ തന്റെ ആദ്യ വിവാഹം കഴിച്ച മൂസ, 50 വയസ്സുള്ള സാന്ദ്ര നാബ്‌വയറെന്ന മകളുടെ പിതാവാണ്. 35 വയസ്സുള്ള തന്റെ ഏറ്റവും പുതിയ ഭാര്യയോടൊപ്പമാണ് മൂസ ഇപ്പോൾ ജീവിക്കുന്നത്. 102 കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ മൂസ ഒരു ഡയറി ഉപയോഗിക്കുന്നുണ്ട്. തന്റെ ഓർമ്മയിൽ ആദ്യവും അവസാനവും ജനിച്ച കുട്ടികളുടെ പേരുകളാണ് ശ്രദ്ധയിൽ ഉള്ളതെന്ന് മൂസ പറയുന്നു.

വിപുലമായ കുടുംബത്തിനൊപ്പം മൂസ തുരുമ്പ് പിടിച്ച മേൽക്കൂരയുള്ള ജീർണിച്ച വീട്ടിലാണ് താമസിക്കുന്നത്. മറ്റുപല കുടുംബാംഗങ്ങളും സമീപത്തെ പുല്ലുമേഞ്ഞ കുടിലുകളിലാണ് കഴിയുന്നത്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ പോലും ബുദ്ധിമുട്ടുണ്ടെന്ന് മൂസയുടെ മൂന്നാമത്തെ ഭാര്യ സബീന പറയുന്നു.

ഈ പ്രയാസങ്ങൾ താങ്ങാനാവാതെ മൂസയുടെ രണ്ട് ഭാര്യമാർ അയാളെ ഉപേക്ഷിച്ച് പോയതായും അറിയുന്നു. എന്നാൽ ഇത്തരം തികഞ്ഞ ദാരിദ്ര്യത്തിനിടയിലും 30 വയസ്സുള്ള മകൻ ഷാബാൻ മാഗിനോ കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

മൂസയുടെ ജീവിതം ദാരിദ്ര്യത്തിൽ നിൽക്കുമ്പോഴും, ഇത്രയും വലിയ കുടുംബത്തെ സമാധാനപരമായി സംരക്ഷിക്കുന്നതിന് ഗ്രാമത്തിലെ ആളുകൾ ഹസാഹ്യയെ അഭിനന്ദിക്കുന്നു. അതേസമയം, മൂസയുടെ ജീവിതശൈലിയും കുടുംബത്തിന്റെ പ്രയാസങ്ങളും ഇപ്പോഴും ആഗോള ശ്രദ്ധയാകർഷിക്കുന്നതാണ്.

Share

More Stories

കുട്ടികളുൾ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ

0
ഉത്തർപ്രദേശിലെ ലക്‌നൗവിൽ 24കാരൻ അമ്മയെയും നാല്‌ സഹോദരിമാരെയും കൊലപ്പെടുത്തി. ഒരു ഹോട്ടലിലാണ്‌ ബുധനാഴ്‌ച രാവിലെയോടെ കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. മരിച്ച കുട്ടികളിൽ 9,...

ചൈനീസ് ഹാക്കർമാർ യുഎസ്‌ ട്രഷറി ഹാക്ക്‌ ചെയ്‌തതായി പരാതി

0
വാഷിങ്‌ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന്‌ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ്‌. ട്രഷറിക്ക്‌ സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ്‌...

സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സര പിറവി

0
നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്‌തമയവുമാണ് ഇവർ കണ്ടത്. ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ...

ഉദയഭാനുവും സരോജ് കുമാറും വീണ്ടും; ഇരുപത് വർഷങ്ങൾക്ക് ശേഷം റീ റിലീസിങ്ങിനൊരുങ്ങി ഉദയനാണ് താരം

0
മലയാള സിനിമകളിൽ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ...

യുപിഐ, വാട്ട്‌സ്ആപ്പ്, ആമസോൺ പ്രൈം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ റൂൾ മാറ്റങ്ങൾ തുടങ്ങി

0
ഡിജിറ്റൽ പേയ്‌മെൻ്റുകൾ, തൽക്ഷണ സന്ദേശമയയ്‌ക്കൽ, OTT പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന മാറ്റങ്ങൾ 2025 ജനുവരി ഒന്ന്‌ മുതൽ പ്രാബല്യത്തിൽ വന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), വാട്ട്‌സ്ആപ്പ്, ആമസോൺ...

നൃത്ത പരിപാടിയിൽ സാമ്പത്തിക ചൂഷണത്തിന് സംഘാടകർക്കെതിരെ കേസ്; ദിവ്യ ഉണ്ണിയുടെ മൊഴിയെടുക്കും

0
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

Featured

More News