13 November 2024

ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസം; വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകള്‍

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്. ചരക്ക് നീക്കത്തില്‍ സര്‍ക്കാരിന് ലഭിച്ച നികുതി വരുമാനം 7.4 കോടി.

കേരളത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. ജി എസ് ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത് 7.4 കോടി രൂപയുടെ വരുമാനമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു

തുറമുഖം ആരംഭിച്ച് നാലു മാസങ്ങള്‍ക്ക് പിന്നാലെയാണ് അസാധരണ നേട്ടം. ട്രയല്‍ പുരോഗമിക്കുന്നതിനിടയില്‍ നേട്ടമുണ്ടാക്കിയത് അഭിമാന നിമിഷം. ലോകത്തിലെ വമ്പന്‍ നാലു മാസം കൊണ്ട് വന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ സുവര്‍ണ തീരത്ത് നങ്കൂരമിട്ടു.ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്. ചരക്ക് നീക്കത്തില്‍ സര്‍ക്കാരിന് ലഭിച്ച നികുതി വരുമാനം 7.4 കോടി. മാസം തോറും തീരത്തടുക്കുന്ന കപ്പലുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു.ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതും വിഴിഞ്ഞത്തിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി.

Share

More Stories

ദേശസ്നേഹം വളർത്തുന്ന ‘അമരൻ’; സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബിജെപി, വിമർശനവുമായി എസ്.ഡി.പി.ഐ

0
മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം അടിസ്ഥാനമാക്കി തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി ചിത്രീകരിച്ച സിനിമയാണ് അമരൻ.ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ മികച്ച...

ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള ‘ട്രംപോവ്ക’ ബ്രാൻഡഡ് സ്‌പിരിറ്റും മിനറൽ വാട്ടറും റഷ്യൻ വിപണിയിലേക്ക്

0
റഷ്യൻ സോഫ്‌റ്റ്‌വെയർ കമ്പനിയായ RAU IT ഡൊണാൾഡ് ട്രംപിൻ്റെ യുഎസ് തിരഞ്ഞെടുപ്പ് വിജയം കാരണം 'ട്രംപോവ്ക' എന്ന ബ്രാൻഡഡ് സ്‌പിരിറ്റും മിനറൽ വാട്ടറും ഉൾപ്പെടെയുള്ള പാനീയങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കാൻ ഒരുങ്ങുന്നതായി ആർബികെ റിപ്പോർട്ട്...

ഹൈടെക് സംവിധാനങ്ങൾ ‘മഹാകുംഭമേള’ക്ക്; സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ

0
യുപി സർക്കാർ 2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്‌ധർ, 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്....

സിപിഎമ്മും ‘കട്ടന്‍ ചായയും പരിപ്പുവടയും’

0
നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍നുമായി ബന്ധപ്പെട്ട പുതിയ വിവാദം . മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമയം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരിലായിരുന്നു...

ജമ്മു കാശ്‌മീരിൽ 119 ഭീകരർ സജീവമാണ്; തീവ്രവാദ പ്രവർത്തനങ്ങളിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
ഇൻ്റലിജൻസ് റിപ്പോർകൾ പ്രകാരം ജമ്മു കാശ്‌മീരിൽ നിലവിൽ 119 ഭീകരർ സജീവമാണ്. പ്രവർത്തനങ്ങളും റിക്രൂട്ട്‌മെൻ്റ് പാറ്റേണുകളും മേഖലയിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികളിൽ വികസിച്ചു കൊണ്ടിരിക്കുന്ന പ്രവണതകൾ കാണിക്കുന്നുവെന്നാണ് വിവരങ്ങൾ. 18 പ്രാദേശിക റിക്രൂട്ട്‌മെൻ്റുകളും 61...

‘നഗ്ന വിവാഹങ്ങള്‍’ നടക്കുന്ന റിസോര്‍ട്ട്; 29 വധൂവരന്‍മാര്‍ നഗ്നരായി എത്തിയ വിവാഹാഘോഷം

0
എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. വിവാഹാഘോഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് പലരും തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി അരങ്ങേറിയ ഒരു വിവാഹാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍...

Featured

More News